അര്‍ക്ക രക്ഷക് എന്ന സങ്കരയിനം തക്കാളിക്ക് പ്രിയമേറുന്നു
ബെംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച സങ്കരയിനം തക്കാളി \'അര്‍ക്ക രക്ഷക്കിന്\' മറ്റുരാജ്യങ്ങളിലും പ്രിയമേറിയിരിക്കുന്നു. ഉത്പാദനത്തിലും രോഗപ്രതിരോധത്തിലും മുന്നിലുള്ള ഈയിനത്തിന്റെ വിത്തിന് യു.എസ്., പാകിസ്താന്‍ തുടങ്ങി ഏഴ് രാജ്യങ്ങളില്‍നിന്നാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്.
15 മുതല്‍ 20 ദിവസംവരെ വിളവെടുത്ത പഴങ്ങള്‍ കേടാകാതിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. നേരിട്ട് ഉപയോഗിക്കാനും സംസ്‌കരണത്തിനും ഇത് ഒരുപോലെ അനുയോജ്യമാണ്. തക്കാളികൃഷിക്ക് ഭീഷണിയായ വൈറസ് ബാധ മൂലമുള്ള ഇലചുരുളല്‍, ബാക്ടീരിയാ വാട്ടം, സ്ലൈറ്റ് രോഗം എന്നിവയ്‌ക്കെതിരെ അര്‍ക്ക രക്ഷക്കിന് പ്രതിരോധശേഷിയുണ്ട്. 08028466420 എന്ന ഫോണ്‍നമ്പറില്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha