അലെയ് ക്രോപ്പിംഗ്
വൃക്ഷങ്ങളുടെ നിരകള്‍ക്കിടയില്‍ വിളകള്‍ കൃഷി ചെയ്യുന്ന രീതിയേയാണ് അലെയ് ക്രോപ്പിംഗ് എന്നു പറയുന്നത്. ഇപ്രകാരം ചെയ്യുന്നതിനാല്‍ വിളവ് വര്‍ദ്ധിക്കുന്നതായ് കണ്ടതിനാലാണ് ഈ രീതിയ്‌ക്ക് പ്രചാരം കിട്ടിയത്. ഒരേ കൃഷിയിടം തന്നെ വീണ്ടും വീണ്ടും കൃഷിയ്‌ക്ക് ഉപയുക്തമാക്കുവാന്‍ അലെയ് ക്രോപ്പിംഗ് മുഖേന സാധിക്കുന്നുണ്ട്. അലെയ് ക്രോപ്പിംഗ് രീതിയ്‌ക്കായി സാധാരണ ഉപയോഗിക്കുന്നത് ഇന്‍ഗാ വൃക്ഷങ്ങളെയാണ്. അമ്ലഗുണം അധികമുള്ള ട്രോപ്പിക്കല്‍ മഴക്കാടുകളിലെ മണ്ണിലും, മുന്‍പ് മഴക്കാടുണ്ടായിരുന്ന മണ്ണിലും ഇന്‍ഗ്രാ വൃക്ഷങ്ങള്‍ നല്ലതുപോലെ വളരും.
ഇത് ഒരു ലെഗുമിനസ് വൃക്ഷമാണ്. അന്തരീക്ഷത്തിലെ നൈട്രജനെ, സസ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പാകമായ രീതിയില്‍ ആക്കി മാറ്റുന്നു. മഴവെള്ളത്തോടൊപ്പം മണ്ണിലെ ഫോസ്‌ഫറസ് ഒഴുകിപ്പോകാതിരിക്കാന്‍ ഇതിന് സഹായിയ്‌ക്കുവാന്‍ കഴിയും. ഈ വൃക്ഷത്തിന്റെ വേരുകളില്‍ ഒരു പ്രത്യേക തരം ഫംഗസ് വസിക്കുന്നുണ്ട്. മൈക്രോറൈസേ എന്ന ഈ ഫംഗസുകള്‍ ഫോസ്‌ഫറസിനെ ആഗിരണം ചെയ്യുകയും റീസൈക്കിള്‍ ചെയ്യാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതിവേഗ വളര്‍ച്ചയുള്ള വൃക്ഷമാണ് ഇന്‍ഗാവൃക്ഷങ്ങള്‍. നല്ല കട്ടിയുള്ള ഇലകളാണിതിനുള്ളത്. വൃക്ഷത്തെ ചെത്തി ഒതുക്കലിനുശേഷം ചുവട്ടില്‍ അവശേഷിക്കുന്ന ഇലകള്‍ മണ്ണ്, വേര് എന്നിവയെ സൂര്യപ്രകാശം, വലിയ മഴ ഇവകളില്‍ നിന്നു സംരക്ഷിച്ചു നിര്‍ത്തുന്നു.
നന്നായി ശാഖകള്‍ വികസിച്ചു വളരുമെന്നുള്ളതിനാല്‍ സൂര്യപ്രകാശം താഴേക്കെത്തുന്നത് തടയുന്നതുകൊണ്ട് വൃക്ഷത്തിനു ചുറ്റുമായി കാണപ്പെടുന്ന കളകളുടെ വളര്‍ച്ച തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇന്‍ഗ അലെയ് ക്രോപ്പിംഗില്‍ വൃക്ഷങ്ങള്‍ക്കിടയില്‍ 4 മീ അകലമിട്ടാണ് നടുന്നത്. വൃക്ഷങ്ങള്‍ വളര്‍ച്ച എത്തുമ്പോള്‍ ചെത്തി ഒരുക്കുന്നു. വലിയ ഖണ്‌ഡങ്ങള്‍ വിറകിനായും ഉപയോഗിക്കാം. ചെറിയ തണ്ടുകളും ഇലകളും ചുവട്ടില്‍ കിടന്ന് അഴുകുവാന്‍ ഇടയാക്കുന്നു. ഇത് നല്ലൊരു കമ്പോസ്റ്റ് ആയി ഉപയോഗപ്പെടും. സൂര്യപ്രകാശത്തിന്റെ അഭാവത്തിലും വളര്‍ച്ച മുരടിക്കാതെ അവശേഷിച്ചിട്ടുളള കളകള്‍ ഉണ്ടെങ്കില്‍ , ഈ കമ്പോസ്റ്റ് അതിനെ മൂടിക്കളയും. ഈ കമ്പോസ്റ്റില്‍ കുഴികളുണ്ടാക്കി കര്‍ഷകര്‍ വിളകള്‍ നടുകയാണ് പതിവ്. ഈ കമ്പോസ്റ്റ് ഉപയോഗിച്ചാണ് അവ വളരുന്നത്.
https://www.facebook.com/Malayalivartha