സുഗന്ധം പരത്തും നിത്യഹരിത സസ്യമായ കെപ്പല്‍
ഒട്ടേറെ ഫലസസ്യങ്ങളുടെ നാടായ ഇന്‍ഡൊനീഷ്യയില്‍ അപൂര്‍വമായിക്കാണുന്ന പഴവര്‍ഗസസ്യമാണ് \'കെപ്പല്‍\'. ഇവയുടെ പഴങ്ങള്‍ കഴിച്ചശേഷം മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയര്‍പ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതിനാല്‍ \'പെര്‍ഫ്യൂം ഫ്രൂട്ട്\' എന്നും കെപ്പല്‍ പഴം അറിയപ്പെടുന്നു.
25 മീറ്റേറോളം ഉയരെ മുകള്‍ഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പല്‍. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കള്‍ കൂട്ടത്തോടെ വിരിയുന്നു.
പുറംതൊലി മഞ്ഞനിറമാകുന്നതോടെ പഴങ്ങള്‍ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങള്‍ക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഇത് പ്രതിവിധിയായി കരുതുന്നു.
കെപ്പല്‍പ്പഴങ്ങളില്‍നിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീല്‍വസ്തു. ഇവ മരമായി വളര്‍ന്നു ഫലംതരാന്‍ എട്ടുവര്‍ഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവര്‍ഗ സ്‌നേഹികളായ കര്‍ഷകര്‍ കെപ്പല്‍ ഇപ്പോള്‍ തോട്ടത്തില്‍ വളര്‍ത്തുന്നു. കേരളത്തിലും ഇപ്പോള്‍ ഇവ വളര്‍ന്നുതുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha