ഐസ്‌ക്രീം നിറച്ച പഴം
പ്രകൃതിതന്നെ ഐസ്‌ക്രീമിന്റെ രുചിയുള്ള പള്‍പ്പ് ഒരു നീളന്‍പഴത്തിനുള്ളില്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതാണ് \'ഐസ്‌ക്രീം ബീന്‍\' തെക്കേ അമേരിക്കന്‍ സസ്യമായ ഐസ്‌ക്രീം ബീന്‍ അറുപതടിയോളം ഉയരെ ശാഖകളോടെ വളരാറുണ്ട്.
ഇവയുടെ ശാഖകളില്‍ വിരിയുന്ന കായ്കള്‍ക്ക് നമ്മുടെ മുരിങ്ങക്കായുമായി സാമ്യംതോന്നും. പഴുത്ത കായ്കള്‍ക്കുള്ളില്‍ കുറേ വിത്തുകളും അവയെ പൊതിഞ്ഞ് വെള്ളനിറത്തിലുള്ള മാധുര്യമേറിയ പള്‍പ്പുമുണ്ട്. ഇവ നേരിട്ട് ഭക്ഷിക്കാം. ജലവും സൂര്യപ്രകാശവും ലഭിക്കുന്ന മണ്ണാണ് ഇവയുടെ കൃഷിക്ക് അനുയോജ്യം. വിത്തില്‍നിന്ന് തയ്യാറാക്കിയ തൈകളാണ് നടീല്‍വസ്തു.
നന്നായി പടര്‍ന്നുപന്തലിക്കുന്ന സ്വഭാവം ഐസ്‌ക്രീംബീന്‍ മരത്തിന് ഉള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളാണ് അനുയോജ്യം.
വേനല്‍ക്കാലത്ത് ജലസേചനം നിര്‍ബന്ധം. രോഗ,കീടബാധകള്‍ കുറവായ ഐസ്‌ക്രീംബീന്‍ ആറുവര്‍ഷംകൊണ്ട് ഫലംതരും. കേരളത്തിലെ കാലാവസ്ഥയില്‍ ഫലവര്‍ഗത്തോട്ടത്തിലെ പുതിയ അതിഥിയായി ഐസ്‌ക്രീം ബീനും എത്തിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha