പച്ചക്കറിരോഗങ്ങള്‍ക്ക് ജൈവനിയന്ത്രണം
പച്ചക്കറികളെ ബാധിക്കുന്ന വാട്ടരോഗം, ഇലപ്പുള്ളി, മൊസൈക്ക്, കായഴുകല്‍ തുടങ്ങിയവയെ ജൈവമാര്‍ഗത്തില്‍ നിയന്ത്രിക്കാം. 10 ശതമാനം വീര്യത്തിലുള്ള ഗോമൂത്രം 10 ദിവസം ഇടവിട്ട് മൂന്നുതവണ തളിക്കുക. അരലിറ്റര്‍ വീതം ഗോമൂത്രം, മോര് എന്നിവ ഒമ്പത് ലിറ്റര്‍ വെള്ളം കലര്‍ത്തി ഒരാഴ്ച ഇടവിട്ട് രണ്ടുതവണ തളിക്കുന്നതും ഫലവത്താണ്.
പച്ചക്കറിത്തോട്ടത്തില്‍ അടിവളമായി ഒരേക്കറിന് 40 കിലോഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നത് രോഗങ്ങള്‍ക്കെതിരെ പ്രതിരോധം നല്‍കും. തൈകളിലെ രോഗബാധ തടയാന്‍ നനയ്ക്കുന്ന വെള്ളത്തില്‍ 10 ശതമാനം വീര്യത്തിലുള്ള ഗോമൂത്രം ചേര്‍ക്കുക. പുകകയറ്റുന്നതും രോഗമകറ്റാന്‍ സഹായകരമാണ്.
ഇതിനായി രോഗബാധയേറ്റ വിളകളില്‍ ആദ്യം 10 ശതമാനം ഗോമൂത്രം തളിക്കുക. തുടര്‍ന്ന് വിഴാലരി പൊടിച്ചത് (ഒരേക്കറിലേക്ക് 200 ഗ്രാം വേണ്ടിവരും) കത്തുന്ന മരക്കരി വലിയ വാവട്ടമുള്ള കുടത്തില്‍ നിറച്ച് പുകച്ച് പച്ചക്കറിത്തോട്ടത്തിലൂടെ കാറ്റിനെതിരെ കൊണ്ടുപോകണം. ഒരാഴ്ചകഴിഞ്ഞ് 300 മില്ലി വയമ്പുസത്ത് ഒരു ലിറ്റര്‍ ഗോമൂത്രം ചേര്‍ത്ത് എട്ടുലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചശേഷം വിളകളില്‍ തളിക്കുക. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ആവിഷ്‌കരിച്ച ജൈവരോഗ നിയന്ത്രണമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha