കാര്‍ഷികയന്ത്രങ്ങള്‍ പണിമുടക്കിയാൽ ഇനി പേടിക്കണ്ട..! മെക്കാനിക്കുകൾ ഇനി വീട്ടിൽ എത്തും...
കേരളസംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷനാണ് പ്രാദേശികതലത്തില്‍ കാര്‍ഷികോപകരണങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും ഉറപ്പാക്കാന്‍ നടപടിയുമായി രംഗത്തെത്തുന്നത്. സംസ്ഥാനത്തെ 30 തൊഴില്‍രഹിതരായ കാര്‍ഷിക എന്‍ജിനിയറിങ് ബിരുദധാരികളെവീതം കണ്ടെത്തി കാര്‍ഷികയന്ത്ര പ്രവര്‍ത്തന സേവനത്തില്‍ പരിശീലനംനല്‍കി കൃഷിയിടത്തിലെത്തിക്കയെന്ന ദൗത്യമാണ് മിഷന്‍ ഏറ്റെടുത്തിട്ടുള്ളത്.
ഓരോ ജില്ലയില്‍നിന്നും തൊഴില്‍രഹിതരായ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്, ഡീസല്‍ മെക്കാനിക്, മെക്കാനിക്ക് ഇന്‍ അഗ്രിക്കള്‍ച്ചര്‍ മെഷിനറി, മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോമെഷിനറി, ഫാം പവര്‍ എന്‍ജിനിയറിങ്, മെക്കാനിക് ട്രാക്ടര്‍ എന്നീ ട്രേഡുകളില്‍ ഐ.ടി.ഐ.യോ വി.എച്ച്.എസ്.ഇ. കോഴ്സോ പാസായവരെ കണ്ടെത്തി സാങ്കേതികവും പ്രായോഗികവുമായ പരിശീലനം നല്‍കിയാണ് മെക്കാനിക് രംഗത്ത് വിന്യസിക്കുക.
അപേക്ഷകരെ 20 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് കാര്‍ഷികയന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ തീവ്രപരിശീലനം നല്‍കിയാണ് കൃഷിയിടങ്ങളിലേക്ക് എത്തിക്കുക. മെക്കാനിക്കുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചതായും വൈകാതെ തുടര്‍നടപടി ഉണ്ടാകുെമന്നും കാര്‍ഷിക യന്ത്രവത്കരണ ദൗത്യം അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha