തരിശുഭൂമിയിലെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കാനായി ആക്കുളത്ത് പുഞ്ചപ്പാടമൊരുക്കുന്നു...
തരിശുഭൂമിയിലെ നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആക്കുളത്ത് പുഞ്ചപ്പാടമൊരുക്കി കോര്‍പറേഷനും ഉള്ളൂര്‍ കൃഷിഭവനും. കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് കായലിനരികിലെ രണ്ടര ഏക്കറില്‍ കൃഷിയാരംഭിച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയര്‍ പി കെ രാജു അധ്യക്ഷനായി. മേടയില്‍ വിക്രമന്‍, ജിഷാ ജോണ്‍, എല്‍ എസ് ആതിര, എസ് ജെ സഞ്ജീവ്, ഷാരോണ്‍ വീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വീടുകളില്‍ വിത്തുകളും തൈകളും എത്തിക്കുന്ന കൃഷിവണ്ടിയും ഉദ്ഘാടനം ചെയ്യുകയുണ്ടായി.
കുറ്റിമുല്ല, ജൈവ വളങ്ങള്‍, എച്ച്ഡിപിഇ ചെടിച്ചട്ടികള്‍, കിഴങ്ങുവര്‍ഗ വിത്തുകള്‍, പോട്ടിങ് മിശ്രിതങ്ങള്‍ എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. നെല്ല് കൂടാതെ ചോളം, കൂവരക്, ബജ്റ, വന്‍പയര്‍, ചെറുപയര്‍ കൃഷിയും ആരംഭിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ റംബുട്ടാന്‍, മാവ്, പ്ലാവ്, പേര, ചാമ്പ എന്നിവയുടെ തൈകള്‍ നടുകയും ചെയ്യും.
https://www.facebook.com/Malayalivartha