ആവശ്യക്കാരുടെ അടുത്തേക്ക് പച്ചക്കറിയുമായി ഹോര്‍ട്ടികോര്‍പ് എത്തുന്നു....
പച്ചക്കറിയുമായി കോട്ടയം ജില്ലയിലെ ആവശ്യക്കാരുടെ അടുത്തെത്തി ഹോര്‍ട്ടികോര്‍പ്. ഫ്‌ലാറ്റുകള്‍, ഓഫിസുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന വില്‍പനശാലക്കാണ് തുടക്കമായത്. ചൊവ്വ, വെള്ളി ദിവസങ്ങളിലായാണ് നിലവില്‍ വില്‍പനശാലയുടെ സഞ്ചാരം. ഒരു വാഹനമാണുള്ളത്.
മറ്റൊന്നുകൂടി സജ്ജീകരിക്കുന്നതാണ്. കലക്ടറേറ്റ് കേന്ദ്രീകരിച്ച് വില്‍പനശാല തുടങ്ങാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ ആറുദിവസവും സഞ്ചരിക്കുന്ന വില്‍പനശാലയുടെ സേവനം ലഭ്യമാക്കാനൊരുങ്ങി അധികൃതര്‍.
കോവിഡ് കാലത്താണ് ഈ സംവിധാനം ആദ്യം ആരംഭിച്ചത്. ജില്ലയിലെ കര്‍ഷകരില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കി വിഷരഹിത കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങി കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഹോര്‍ട്ടികോര്‍പ് ചെയ്യുന്നത്. വിലക്കയറ്റത്തിന്റെ കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് ഹോര്‍ട്ടികോര്‍പ് സ്റ്റാളുകള്‍.
"
https://www.facebook.com/Malayalivartha