കര്‍ഷകര്‍ക്ക് ആശ്വാസം... കാര്‍ഷികമേഖലയില്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
കര്‍ഷകര്‍ക്ക് ആശ്വാസം... കാര്‍ഷികമേഖലയില്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍.
രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍, ക്ഷീര, മത്സ്യ സഹകരണ സംഘങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം .
കാര്‍ഷിക, ഗ്രാമീണ വികസനത്തിനുള്ള ദേശീയ ബാങ്കിംഗ് സംവിധാനമായ നബാര്‍ഡ്, ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍ഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോര്‍ഡ് (എന്‍എഫ്ഡിബി) എന്നിവയുടെ പിന്തുണയോടെ മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെ പരിധിയിലുള്ള വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് കര്‍ഷകര്‍ക്ക് സേവനങ്ങള്‍ നല്‍കും.
പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളുടെയും ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങളുടെയും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും നവീകരണത്തിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും വായ്പകളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുന്നതിനും പദ്ധതി സഹായിക്കും. ക്ഷീരോത്പാദനം, മത്സ്യബന്ധനം, ഗോഡൗണുകള്‍ സ്ഥാപിക്കല്‍, ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കല്‍, വളങ്ങള്‍, വിത്തുകള്‍, ഇന്ധനങ്ങള്‍ എന്നിവയുടെ വിതരണം, ഹ്രസ്വ-ദീര്‍ഘകാല വായ്പകള്‍, നിയമനകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ന്യായവിലക്കടകള്‍, കമ്യൂണിറ്റി ജലസേചനം, ബിസിനസ് കറസ്‌പോണ്ടന്‍സ് തുടങ്ങിയ വിവിധ സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ജനുവരി അഞ്ചിന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കേന്ദ്ര സഹകരണ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടാിയിരുന്നു.
"
https://www.facebook.com/Malayalivartha