കര്ഷകന് ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുത്ത് വന്‍ ക്രമക്കേട്... നെല്ലിന്റെ അളവില്‍ കൃത്രിമത്വം കാട്ടി കര്‍ഷകനു ലഭിക്കേണ്ട താങ്ങുവിലയില്‍നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍
കര്ഷകന് ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുത്ത് വന്‍ ക്രമക്കേട്...നെല്ലിന്റെ അളവില്‍ കൃത്രിമത്വം കാട്ടി കര്‍ഷകനു ലഭിക്കേണ്ട താങ്ങുവിലയില്‍നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍.
സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്ന് കര്‍ഷകനു ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുക്കുന്ന വന്‍ ക്രമക്കേടു കണ്ടെത്തിയത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ സപ്ലൈകോ മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, പാഡി ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, ഏജന്റുമാര്‍ എന്നിവര്‍ ചേര്‍ന്നു വന്‍തുക തട്ടിയെടുക്കുന്നതായി മിന്നല്‍പരിശോധനയില്‍ കണ്ടെത്തി.
കൃഷിചെയ്യുന്ന സ്ഥലത്തിന്റെ അളവു കൂട്ടിയെഴുതി സബ്‌സിഡി തുക തട്ടിയെടുക്കുന്നതാണു പ്രധാന തട്ടിപ്പ്. കര്‍ഷകര്‍ക്ക് യഥാര്‍ഥത്തില്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ സബ്‌സിഡി മാത്രമേ ലഭിക്കുന്നുള്ളൂ.
രേഖകളില്‍ മാത്രം അധികമായി എഴുതിച്ചേര്‍ക്കുന്ന തുക ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു തട്ടിയെടുക്കുന്നതാണു പതിവ്. കര്‍ഷകരില്‍നിന്നു ശേഖരിച്ച നെല്ലിനൊപ്പം അയല്‍സംസ്ഥാന ലോബികള്‍ നല്‍കുന്ന നെല്ലും കൂട്ടിച്ചേര്‍ത്ത് അളന്നാണു തട്ടിപ്പു നടത്തുന്നത്.
നെയ്യാറ്റിന്‍കര കാരോട് കര്‍ഷകന്‍ യഥാര്‍ഥത്തില്‍ 65 സെന്റില്‍ നെല്‍ക്കൃഷി നടത്തിയിട്ട് നാലേക്കറില്‍ കൃഷി ചെയ്യുന്നതായി കാണിച്ച് സബ്‌സിഡി തട്ടി.
കൊല്ലം ഇടമുളയ്ക്കലില്‍ നാലേക്കറില്‍ കര്‍ഷകന്‍ നെല്‍ക്കൃഷി നടത്തി സബ്‌സിഡി വാങ്ങി സപ്ലൈകോയ്ക്ക് നെല്ല് നല്‍കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും സ്ഥലപരിശോധനയില്‍ ഈ കര്‍ഷകന് 1.55 ഏക്കറില്‍ മാത്രമേ നെല്‍ക്കൃഷിയുള്ളൂവെന്ന് വ്യക്തമായി.
"
https://www.facebook.com/Malayalivartha