ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നതോടെ സര്‍ക്കാര്‍ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി
ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നതോടെ സര്‍ക്കാര്‍ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. 2022 നവംബര്‍ മുതല്‍ രാജ്യത്ത് കയറ്റുമതി നിയന്ത്രണങ്ങളുണ്ട്.
വിലക്കയറ്റം രൂക്ഷമായതോടെ ഇന്ത്യ കഴിഞ്ഞ വര്‍ഷം മെയ് മെയ് 14 ന് കേന്ദ്രം കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ഇളവുകളോടെ കയറ്റുമതി അനുവദിക്കുകയായിരുന്നു.
ഇന്ത്യ കയറ്റുമതി ചെയ്ത കണക്ക് പരിശോധിക്കുമ്പോള്‍, ഡിസംബറില്‍ ബംഗ്ലാദേശിലേക്കും ഭൂട്ടാനിലേക്കും ഇന്ത്യ 391 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു.
2022 നവംബറില്‍ ഭൂട്ടാനിലേക്ക് മാത്രം 375 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തിട്ടുണ്ടായിരുന്നു. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒക്ടോബറില്‍ 65,684 ടണ്‍ കയറ്റുമതി ചെയ്തു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 69 രാജ്യങ്ങളിലേക്ക് ഇന്ത്യ 4.6 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള തലത്തില്‍ ഗോതമ്പിന്റെ വിതരണം തടസ്സപ്പെട്ടു. ഈ സാഹചര്യത്തില്‍ ഗോതമ്പിന്റെ രണ്ടാമത്തെ വലിയ ഉത്പാദന രാജ്യമായ ഇന്ത്യയിലേക്കായി ലോകത്തെ ശ്രദ്ധ.വന്‍ തോതില്‍ ഗോതമ്പ് കയറ്റുമതി ചെയ്യപ്പട്ടതോടെ ആഭ്യന്തര വില കുത്തനെ കൂടി. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha