വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില്‍ വയ്ക്കാം... കണിവെള്ളരി കൃഷി ചെയ്യാന്‍....
ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില്‍ വയ്ക്കാം... കണിവെള്ളരി കൃഷി ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
ഇപ്പോള്‍ തന്നെ വെള്ളരി വിത്ത് നടണം. കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെയുടെ വിത്ത് വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിത്ത് സമാഹരിക്കാന്‍ കഴിയും. എണ്‍പത് ദിവസമാണ് കണിവെള്ളരിയുടെ ആയുസ്സ്. കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാന്‍ കഴിയും. നാലോ അഞ്ചോ വിത്തുകള്‍ തലേ ദിവസം നനച്ച് വെച്ച് രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണില്‍ 60 സെ.മീ ചുറ്റളവില്‍ 3-4 സെ മീറ്റര്‍ താഴ്ചയില്‍ നടണം. നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വിത്ത് മുളച്ച് തൈകള്‍ വരും.
നടുന്നതിന് ഒരാഴ്ച മുന്‍പ് ഒരു ചിരട്ട കുമ്മായം മണ്ണില്‍ ചേര്‍ത്ത് നനച്ചിളക്കണം.രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ജൈവവളങ്ങള്‍ പ്രയോഗിക്കണം.
മുളച്ച് പൊന്തിയ തൈകളില്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ നിലനിര്‍ത്തി വളപ്രയോഗം നടത്താം. നടുന്ന സമയം, വള്ളി വീശുന്ന സമയം, പൂവിടുന്ന സമയം എന്നിങ്ങനെ വളപ്രയോഗം ചിട്ടപ്പെടുത്താവുന്നതാണ്.
നടുന്ന സമയത്ത് ചാണകപ്പൊടി, എല്ലുപൊടി എന്നിവ ഇടണം. വള്ളി വീശുന്ന സമയത്തും പൂവിടുന്ന സമയത്തും കുറഞ്ഞ അളവില്‍ മാത്രം ചാണകപ്പൊടിയും ചാരവും ഇടാം.സ്യൂഡോമോണാസ് പോലുള്ള ജൈവകീടനാശിനികള്‍ 15 ദിവസങ്ങള്‍ ഇടവിട്ട് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് വളര്‍ച്ച ഉറപ്പു വരുത്തും.
ആവശ്യമെങ്കില്‍ വേപ്പ് അധിഷ്ഠിത ജൈവ വസ്തുക്കള്‍ പുഴുക്കള്‍ക്കും നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കുമെതിരെ പ്രയോഗിക്കാം.കാര്യമായ രോഗകീടബാധ വെള്ളരിക്കൃഷിയെ ബാധിക്കാന്‍ സാധ്യതയില്ല.
"
https://www.facebook.com/Malayalivartha