വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും അവസരം
വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും അവസരം. ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊസസിങ് സൊസൈറ്റി (ഹോപ്‌കോംസ്) ബംഗളൂരുവിലെ ഔട്ട്‌ലെറ്റുകളില്‍ തുടങ്ങിയ പ്രത്യേക മേളയിലാണ് വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും ലഭ്യമാക്കിയിരിക്കുന്നത്.
പ്രത്യേക പ്രദര്‍ശന വിപണനമേളയില്‍ പത്ത് ശതമാനമാണ് വിലക്കിഴിവ്. മാര്‍ച്ച് 21 വരെയാണ് മേള. ലാല്‍ബാഗിലെ ഹോപ്‌കോംസ് ആസ്ഥാനത്ത് തുടങ്ങിയ മേളയിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ബംഗളൂരു ബ്ലു, കൃഷ്ണ ശാരദ്, സൂപ്പര്‍ സൊനാക്ക്, ജംബോ ശരാദ്, ഇന്ത്യന്‍ റെഡ് ഗ്ലോബ്, ആസ്‌ട്രേലിയ റെഡ് ഗ്ലോബ് തുടങ്ങിയ 11 തരം മുന്തിരികള്‍ ലഭ്യമാണ്.വിജയപുര, ബാഗല്‍കോട്ട്, കൊപ്പല്‍ ജില്ലകളില്‍ നിന്നുള്ള മുന്തിരികള്‍ ഔട്ട്‌ലെറ്റുകളില്‍ സുലഭമാണ്.
ഈ സീസണില്‍ 500 മെട്രിക് ടണ്‍ മുന്തിരി വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഹോപ്‌കോംസ് ജീവനക്കാര്‍ പറയുന്നു. കിരണ്‍, നംധരി, യെല്ലോ വാട്ടര്‍മെലണ്‍ എന്നീ മൂന്നിനം തണ്ണിമത്തനാണ് വില്‍പനക്കുള്ളത്. ആയിരം മെട്രിക് ടണ്‍ വരെ വില്‍പന നടത്തുകയാണ് ലക്ഷ്യം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനുമാണ് ഇത്തരത്തില്‍ വാര്‍ഷിക മേളകള്‍ നടത്തുന്നതെന്ന് ഹോപ്‌കോംസ് പ്രസിഡന്റ് പറഞ്ഞു.
മുന്തിരിയും തണ്ണിമത്തനും ശീതീകരണ സംവിധാനങ്ങളിലാണ് സൂക്ഷിക്കുന്നത്.ഇതിനാല്‍ മികച്ച ഗുണനിലവാരമുള്ളവ വാങ്ങാനും കഴിയും.
"
https://www.facebook.com/Malayalivartha