പ്രതീക്ഷയോടെ കര്‍ഷകര്‍...... കാപ്പി വില ചരിത്രത്തിലാദ്യമായി ക്വിന്റലിന് 20,000 രൂപയിലെത്തി
പ്രതീക്ഷയോടെ കര്‍ഷകര്‍...... കാപ്പി വില ചരിത്രത്തിലാദ്യമായി ക്വിന്റലിന് 20,000 രൂപയിലെത്തി. ഇന്നലെ കാപ്പിപ്പരിപ്പ് കിലോയ്ക്ക് 200 രൂപയായി വിപണി വില.
വിളവെടുപ്പ് സമയത്ത് ആദ്യമായാണ് വിളവെടുപ്പിന് മുന്‍പുള്ളതിനെക്കാള്‍ വില ഉയരുന്നതും. ഒരു മാസത്തിനിടെ ക്വിന്റലിന് 4000 രൂപ വര്‍ദ്ധിച്ചു..
ഒരാഴ്ചയ്ക്കിടെ മാത്രം 700 രൂപയുടെ വര്‍ധനയാണ്. രാജ്യത്തെ പ്രധാന കാപ്പി ഉല്‍പാദന സംസ്ഥാനമായ കര്‍ണാടകയിലെ കുടക്, ചിക്മംഗളൂരു എന്നിവിടങ്ങളിലും വയനാട്ടിലും ഉല്‍പാദനത്തില്‍ 50% കുറവുണ്ടായതായും ബ്രസീല്‍, കൊളംബിയ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും 2 വര്‍ഷത്തോളമായി വിവിധ കാരണങ്ങളാല്‍ ഉല്‍പാദനത്തിലുണ്ടായ കുറവുമാണ് വില വര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ .
രാജ്യാന്തര വിപണിയിലെ കയറ്റുമതി ആവശ്യകതയെ മാത്രം ആശ്രയിച്ച് വില നിശ്ചയിക്കുന്ന കാര്‍ഷികോല്‍പന്നമാണ് കാപ്പി. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കാപ്പി കയറ്റി അയയ്ക്കുന്നത്. വയനാട്ടിലെ കര്‍ഷകര്‍ ഉപജീവനത്തിനായി ഏറെയും ആശ്രയിക്കുന്നത് കാപ്പികൃഷിയെയാണ്.
https://www.facebook.com/Malayalivartha