നാല്പതോളം മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍... വാഴയെ അടിമുടി രുചിക്കാന്‍ പുത്തരിക്കണ്ടത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023'ലെ വെളളായണി കാര്‍ഷിക കോളേജിന്റെ എക്സിബിഷന്‍...
വാഴയെ അടിമുടി രുചിക്കാന്‍ പുത്തരിക്കണ്ടത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023'ലെ വെളളായണി കാര്‍ഷിക കോളേജിന്റെ എക്സിബിഷന്‍...വാഴത്തട സോഡ മുതല്‍ വാഴയുടെ മാണം ഉപയോഗിച്ച് നിര്‍മ്മിച്ച ഉപ്പിലിട്ടത് വരെയുണ്ട്.
വാഴ കൊണ്ടുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ സ്റ്റാളിലാണ് വിവിധ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കണ്ട് പലരും അതിശയിച്ചു പോകുകയാണ്. പഴുത്ത ഏത്തപ്പഴം മുറിച്ച് ഉണക്കിയെടുത്ത ബനാന ഫിഗാണ് കുട്ടികള്‍ക്ക് പ്രിയം.
മധുരമുളളതും മധുരമില്ലാത്തതുമായ വാഴത്തട ജ്യൂസാണ് മുതിര്‍ന്നവരെയേറെ ആകര്‍ഷിക്കുന്നത്. വാഴയുടെ ചാറെടുത്തശേഷം പഞ്ചസാരയും വെണ്ണയും തേച്ചെടുത്തുണ്ടാക്കിയ ഫ്രൂട്ട് ബാറും ബനാന ജെല്ലിയുമെല്ലാം ഇവിടെയുണ്ട്.
വാഴയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി കേക്കും കപ്പ് കേക്കും സ്പൈസി സോഡയുമുണ്ട് സ്റ്റാളില്‍. നാല്പതോളം മുല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് വാഴയില്‍ നിന്നുമാത്രം കാര്‍ഷിക കോളേജ് സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്നത്. സക്കായി,സിക്കുസാനി, ഭീംകോല്‍, ചൈനീസ് കാവെന്‍ഡിഷ് ഉള്‍പ്പെടെ വിവിധയിനം വാഴക്കുലകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha