വാട്ടര്‍ അതോറിട്ടി പാടത്തിന് നടുവിലൂടെയുള്ള റോഡ് കുഴിച്ചു... നെല്ല് സംഭരണം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍.....
ഹരിപ്പാട് വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന, വീയപുരം കൃഷിഭവന്‍ പരിധിയിലെ കാരിച്ചാല്‍ പൊട്ടാ കളക്കാട് പാടശേഖരത്തിലൂടെയുള്ള റോഡാണ് ദുരവസ്ഥയിലായി. പാടത്തിന് നടുവിലൂടെയുള്ള റോഡ് വാട്ടര്‍ അതോറിട്ടി കുഴിച്ചതോടെ നെല്ല് സംഭരണം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഇതോടെ കൊയ്ത്ത് യന്ത്രം പാടശേരത്തിലെത്തിക്കുന്നതും നെല്ല് സംഭരണത്തിന് വാഹനങ്ങളെത്തുന്നതും ബുദ്ധിമുട്ടാകും. പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡ് വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പിടാനായിട്ടാണ് കുഴിച്ചത്. ഇവിടെ 165 ഏക്കറിലെ നെല്‍ക്കൃഷിയാണ് വിളവെടുപ്പിന് പാകമായിട്ടുള്ളത്. ഈ പാടശേഖരത്തില്‍ കഴിഞ്ഞവര്‍ഷം കൃഷിനാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്ക് ഇതുവരെ കി്ട്ടിയിട്ടില്ല.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ടു മാസം മുമ്പ് കൃഷി ഇറക്കിയിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വിളവെടുപ്പിന് മുമ്പ് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ക്വിന്റലിന് 500 രൂപയില്‍ കൂടുതല്‍ അധികച്ചെലവ് കര്‍ഷകര്‍ക്ക് ഉണ്ടാകാന്‍ സാദ്ധ്യത ഉള്ളതിനാല്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha