കാര്‍ഷികോത്പാദനം കുറഞ്ഞേക്കും.... വേനല്‍ കനത്തതോടെ കര്‍ഷകര്‍ ദുരിതത്തില്‍...
കര്‍ഷകര്‍ തീരാ ദുരിതത്തിലാകുന്നു. വേനല്‍ ശക്തമാകുന്നതോടെ കാര്‍ഷികോല്‍പാദനം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കുറഞ്ഞേക്കും. തെക്കന്‍ കര്‍ണാടകവും തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ഭാഗവും ഉഷ്ണതരംഗത്തിന്റെ പിടിയിലേക്കു വഴുതുമ്പോള്‍ ഇതിനിടയില്‍ കേരളം വെന്തുരുകാന്‍ സാധ്യതയേറെയാണ്.
കാര്‍ഷിക മേഖല പ്രതിസന്ധി മറികടക്കണമെങ്കില്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
നാളികേരം, റബര്‍ മേഖലയെ അപേക്ഷിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ വരള്‍ച്ചയ്ക്കു മുന്നില്‍ നിലനില്‍പ്പ് ഭീഷണിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
വേണ്ടത്ര ജലസേചന സൗകര്യങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് സംഭാവന ചെയ്യാനായി കൃഷി വകുപ്പ് അമാന്തിച്ചു നിന്നാല്‍ കുരുമുളക്, ഏലം, കാപ്പിയെന്ന് വേണ്ട ആഭ്യന്തര വിദേശ വിപണികളില്‍ പ്രിയമേറിയ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ കനത്ത തിരിച്ചടിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കും.
ഇടുക്കി, വയനാട് പത്തനംതിട്ട ഭാഗങ്ങളിലേക്ക് കൃഷി വകുപ്പിന്റെ ശ്രദ്ധ കൂടുതല്‍ പതിയേണ്ട അവസരമാണ്. കുരുമുളകും ഏലവും നമുക്ക് സമ്മാനിക്കുന്ന ഈ മേഖലയിലെ കര്‍ഷകര്‍ക്ക്, മുന്നിലുള്ള മാസങ്ങളില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഭരണയന്ത്രങ്ങള്‍ തീരുമാനങ്ങള്‍ക്ക ിനി താമസം വരരുത്. സുഗന്ധവ്യഞ്ജന മേഖലയുടെ നിലനില്‍പ്പിനായി അടിയന്തിര യോഗത്തിനും തയ്യാറാകേണ്ടതാണ്.
നിലവില്‍ വേനല്‍ മഴയുടെ കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയില്ലെങ്കിലും തോട്ടങ്ങള്‍ നനയ്ക്കാന്‍ ആവശ്യമായ സൗകര്യമുള്ള വന്‍കിടക്കാര്‍ ആഴ്ചയില്‍ രണ്ടു നന വരെ ഏലച്ചെടികള്‍ക്ക് നല്‍കുന്നുണ്ട്.
"
https://www.facebook.com/Malayalivartha