പാലുത്പാദനത്തിന് മുരിങ്ങയില അത്യുത്തമം
കേരളത്തിലെ കാലാവസ്ഥയില്‍ വേനല്‍ക്കാലത്തും സമൃദ്ധമായി വളരുന്ന മരമാണ് മുരിങ്ങ. വൃക്ഷവിളയായ മുരിങ്ങയുടെ ഇല കന്നുകാലികള്‍ക്ക് ഉത്തമ തീറ്റകൂടിയാണ്. വേനല്‍ക്കാലത്ത് വൈക്കോലിനൊടൊപ്പം മുരിങ്ങയില പശുക്കള്‍ക്ക് നല്‍കുന്നത് ആരോഗ്യസംരക്ഷണത്തിനും പാലുത്പാദനം നിലനിര്‍ത്തുന്നതിനും സഹായിക്കും. മുരിങ്ങയിലയില്‍ കരോട്ടിന്‍, വിറ്റമിന്‍ സി, ഇരുമ്പ് എന്നിവ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. മറ്റ് വൃക്ഷവിളകളെ അപേക്ഷിച്ച് പ്രോട്ടീന്റെ അളവ് കുറവാണെങ്കിലും ബൈപ്പാസ് പ്രോട്ടീന്റെ അംശം കൂടുതലായതിനാല്‍ കന്നുകാലികള്‍ക്ക് അധികഗുണം ലഭിക്കും.
വിലകൂടിയ പരുത്തിക്കുരുപ്പിണ്ണാക്കിന് പകരമായി മുരിങ്ങയില നല്‍കുമ്പോള്‍ പാലുത്പാദനത്തിലും ഘടനയിലും വ്യത്യാസമുണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുരിങ്ങയിലയില്‍ വിഷാംശമൊന്നുമില്ല എന്നതും കഴിക്കുന്നതിന് പശുക്കള്‍ വിമുഖത കാട്ടുന്നില്ല എന്നതും ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നു. 23 കിലോ വരെ മുരിങ്ങയില ദിവസേന പശുക്കള്‍ക്ക് നല്‍കുന്നത് കഴിക്കുന്ന ശുഷ്‌കപദാര്‍ഥത്തിന്റെ അളവ് കൂട്ടുന്നതിനും ദഹനവര്‍ധനയ്ക്കും പാലുത്പാദന വര്‍ധനയ്ക്കും സഹായിക്കും. പാലിന്റെ ഘടനയിലോ രുചിയിലോ വ്യത്യാസം ഉണ്ടാകുന്നുമില്ല. മുരിങ്ങയില ആടിനും നല്‍കാവുന്നതാണ്.
മുരിങ്ങ എല്ലാതരം മണ്ണിലും സമുദ്രനിരപ്പിലും ഉയര്‍ന്നതുമായ സ്ഥലങ്ങളിലും വളരും. വരള്‍ച്ചയെയും വേനലിനെയും പ്രതിരോധിക്കാന്‍ ഇതിന് കഴിവുണ്ട്. ഒരു വര്‍ഷം ഹെക്ടറില്‍നിന്ന് ശരാശരി 1015 ടണ്‍ ശുഷ്‌കപദാര്‍ഥം ഇതില്‍നിന്ന് ലഭിക്കും. വേലികളിലോ മറ്റ് വിളകളുടെ ഇടയിലോ തനിവിളയായോ മുരിങ്ങ കൃഷിചെയ്യാം.
തനിവിളയായി നടുമ്പോള്‍ 12 മീറ്റര്‍ വ്യത്യാസത്തില്‍ വിത്ത് വിതയ്ക്കാവുന്നതാണ്. ഉണങ്ങിയ വിത്ത് 50 സെന്റിമീറ്റര്‍ ആഴമുള്ള കുഴിയില്‍ ഒന്നുരണ്ട് സെന്റിമീറ്റര്‍ താഴ്ചയില്‍ വിതയ്ക്കണം. രണ്ട് വിത്ത് ഒരു കുഴിയില്‍ ഇടാം. പോളിത്തീന്‍ ബാഗുകളില്‍ വിത്തുവിതച്ച് ചെടിയായതിനുശേഷം മാറ്റിനടാവുന്നതാണ്. 45 സെന്റിമീറ്ററിനുമേല്‍ നീളമുള്ളതും ആവശ്യത്തിന് വണ്ണമുള്ളതുമായ ദൃഢമായ തണ്ടുകളും നടാന്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമാസം നനയ്ക്കുന്നത് ചെടി പിടിച്ചുവരാന്‍ സഹായിക്കും. വളപ്രയോഗം അത്യാവശ്യമല്ലെങ്കിലും ഒരു ചെടിക്ക് 810 കിലോ എന്ന തോതില്‍ നട്ട് 10 ദിവസത്തിനുശേഷം ചാണകമിടുന്നത് നല്ല വളര്‍ച്ചനല്‍കും. കടുംകൃഷിയില്‍ 40 സെന്റിമീറ്റര്‍ അകലത്തില്‍ മുരിങ്ങച്ചെടികള്‍ കൃഷിചെയ്യാവുന്നതാണ്.
നട്ട് 60 ദിവസം കഴിഞ്ഞോ 1.5 മീറ്റര്‍ ഉയരമെത്തുമ്പോഴോ ഇല വെട്ടി പശുക്കള്‍ക്ക് നല്‍കാവുന്നതാണ്. 45 ദിവസംകൊണ്ട് വളര്‍ച്ച പഴയതോതില്‍ എത്തുന്നു. വര്‍ഷത്തില്‍ ഏഴുതവണ ഇല വെട്ടാവുന്നതാണ്. പാലുത്പാദനത്തിനൊപ്പം ആന്തരിക വിരകളെ നശിപ്പിക്കുന്നതിനും മുരങ്ങയില സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha