അടുക്കളത്തോട്ടമായും വാണിജ്യകൃഷിയായും ഇടംനേടിയ പയര്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം..
അടുക്കളത്തോട്ടമായും വാണിജ്യകൃഷിയായും ഇടംനേടി പയര്‍... വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം..പച്ചക്കറിയില്‍ പ്രധാന സ്ഥാനം പയറിനുണ്ട്. രണ്ടു തരം പയറുകളുണ്ട്. കുറ്റിപ്പയറും വള്ളിപ്പയറും.
രണ്ടുമൂന്ന് ഗ്രോബാഗ് പയര്‍ കൃഷി ഇന്ന് ഓരോ വീട്ടിലും സര്‍വസാധാരണമായിരിക്കുകയാണ് കുടുംബശ്രീ മുഖേന പച്ചക്കറി വിത്തുകള്‍ ശേഖരിച്ച് വനിതകള് വീടുകളില്‍ ഇപ്പോള്‍ കൃഷിചെയ്യാറുണ്ട്. ഭാഗ്യലക്ഷ്മി എന്ന ഇനമാണ് കുറ്റിപ്പയറില്‍ ഏറ്റവും മികച്ചത്. കൂടാതെ കൈരളി, അനശ്വര എന്നിവയുമുണ്ട്. ലോല, വൈജയന്തി, ശാരിക, വെള്ളായണി ജ്യോതിക എന്നിവ മികച്ച പടരുന്ന പയറിനങ്ങള്‍ ആണ്.
ഇതുകൂടാതെ അത്യുല്‍പാദനശേഷിയുള്ള ഇനം ഹൈബ്രിഡ് വിത്തുകളും സുലഭമായി ലഭിക്കാറുണ്ട്. പയര്‍ കൃഷി ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
ഗ്രോബാഗിലും ചെറുതടങ്ങളിലും മണ്ണില്‍ നിന്നും ഉയര്‍ത്തി കൂനകൂട്ടിയും ഒരു ദിവസം കുതിര്‍ത്ത അല്ലെങ്കില്‍ നേരത്തേ പാകിമുളപ്പിച്ച തൈകളും ഉപയോഗിക്കാവുന്നതാണ്. 45 സെ.മീ. ഃ 15 സെ.മീ. അകലത്തില്‍ നടാവുന്നതാണ്. ഒരു തടത്തില്‍ മൂന്ന് തൈകള്‍ വരെ നടാം. കൃഷിയിടം നന്നായി ഉഴുതുമറിച്ച് കട്ടകള്‍ ഉടച്ച് മണ്ണ് പരുവപ്പെടുത്തിയശേഷം കുമ്മായം ചേര്‍ക്കുകയും ചെയ്യണം. ഇത് നടീലിന് 15 ദിവസം മുമ്പ് ചേര്‍ക്കുന്നതാണ് ഏറ്റവും നല്ലത്.
അടിവളമായി ചാണകം, മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം എന്നിവ ഉപയോഗിക്കാവുന്നതാണ്. ജൈവവളങ്ങള്‍ തടങ്ങളില്‍ രണ്ടാഴ്ച ഇടവേളകളില്‍ ഇട്ടുകൊടുക്കുകയും വേണം.
മേല്‍വളം ഇട്ടശേഷം ചെറുതായി മണ്ണിളക്കി കൊടുത്താല്‍ ചെടിക്ക് നല്ല വേരോട്ടവും വളര്‍ച്ചയും കൂടും. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ പന്തലില്‍ കയറ്റിവിടണം.
ചൂടിക്കയറുകൊണ്ടുള്ള പന്തലും പ്ലാസ്റ്റിക് നെറ്റ് ഉപയോഗിച്ചുള്ള പന്തലും ഉപയോഗിക്കാം. കുറ്റിപ്പയര്‍ ആണെങ്കില്‍ ഉണങ്ങിയ മരച്ചില്ലകള്‍ നാട്ടിക്കൊടുക്കാം. നല്ല കായിക വളര്‍ച്ച ഉണ്ടാകുന്ന അവസരത്തില്‍ ഇലകള്‍ ചെറുതായി നുള്ളിക്കളഞ്ഞാല്‍ പൂവിടുന്നത് കൂടുന്നതായി കാണപ്പെടുന്നു. പയര്‍ അധികം മൂക്കുന്നതിനുമുമ്പേ വിളവെടുത്ത് തുടങ്ങേണ്ടതാണ്.
https://www.facebook.com/Malayalivartha