മഞ്ഞള്‍ കൃഷി... വിളവെടുക്കാനുള്ള സമയമായി....
മഞ്ഞള്‍ വിളവെടുക്കാനുള്ള സമയമായി.... മൂപ്പുകുറഞ്ഞ ഇനങ്ങള്‍ എട്ടുമാസത്തോടെയും ഇടത്തരം മൂപ്പുള്ളവ ഒമ്പത് മാസത്തോടെയും ദീര്‍ഘകാല മൂപ്പുള്ളവ 10 മാസത്തോടെയും വിളവെടുക്കാം. പൊതുവേ ഫെബ്രുവരി-മാര്‍ച്ച്-ഏപ്രില്‍ ആണ് മിക്കതും വിളവെടുക്കാന്‍ പാകമാകുക.
കിളച്ചെടുത്ത മഞ്ഞള്‍, കിഴങ്ങും അതില്‍നിന്ന് പൊട്ടിവളര്‍ന്നവയും പ്രത്യേകം വേര്‍പെടുത്തണം. ഇവ വലിയ നാഗത്തകിടുകൊണ്ടുള്ളതോ ഇരുമ്പുചട്ടിയിലോ അല്‍പ്പം മാത്ര അളവിലാണെങ്കില്‍ മണ്‍കലത്തിലോ ഇട്ട് പുഴുങ്ങിയശേഷം ചുരുങ്ങിയത് ആറുമണിക്കൂറെങ്കിലും തിളച്ചവെള്ളത്തില്‍ വേവിക്കേണ്ട വരും.
തിളപ്പിക്കുന്ന പാത്രത്തിനുമുകളില്‍ മഞ്ഞളിലതന്നെ ഇട്ട് മൂടുന്ന രീതി മുന്‍കാലങ്ങളിലുണ്ട്. ഇല്ലെങ്കില്‍ വൃത്തിയുള്ള നനഞ്ഞ ചാക്കുകൊണ്ടും മൂടാം.
വേവിന്റെ പാകമറിയാന്‍, മണവും വെള്ളത്തിന്റെ നിറവും നോക്കിയാല്‍ മതി. വെന്തുകഴിയുമ്പോള്‍ വെള്ളനിറത്തിലുള്ള ആവി വരുന്നതായി കാണാം. കൂടാതെ വെന്ത മഞ്ഞളില്‍ ഈര്‍ക്കില്‍കൊണ്ട് കുത്തിയാല്‍ എളുപ്പം തറഞ്ഞുകയറുന്നതായി കാണാം.
ഒടിച്ചുനോക്കിയാലും തിരിച്ചറിയാന്‍ കഴിയും. വെള്ളം വാര്‍ത്തശേഷം പനമ്പ് പായയിലോ വൃത്തിയുള്ള തറയിലോ നിരത്തി വെയിലില്‍ നന്നായി ഉണക്കുക.
തുടര്‍ന്ന് രണ്ടാഴ്ചയെങ്കിലും നല്ല വെയിലത്ത് മാലിന്യമില്ലാത്ത സാഹചര്യമുള്ളിടത്ത് നിരത്തി ഉണക്കുക. എല്ലാ ഭാഗവും ഒരുപോലെ ഉണങ്ങാന്‍ ഇടയ്ക്ക് ഇളക്കിക്കൊടുക്കുകയും വേണം.
https://www.facebook.com/Malayalivartha