റൈസ് ട്രാന്‍സ്‌പ്ലാന്റര്‍
ഉപയോഗിയ്‌ക്കുവാന്‍ സൗകര്യപ്രദമായതും, വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതുമായ, കൈയ്യൊതുക്കമുള്ള ഒരു ഉപകരണമാണ് റൈസ് ട്രാന്‍സ്‌പ്ലാന്റര്‍. തൈകള്‍ ഇളക്കി നടുന്നതിന് ഉപയോഗിയ്‌ക്കാവുന്ന ഈ ഉപകരണം പ്രിസിഷന്‍ ട്രാന്‍സ്‌പ്ലാനിംഗ് ആണ് നടത്തുന്നത് എന്നതിനാല്‍ അധികലാഭം കര്‍ഷകര്‍ക്ക് നേടികൊടുക്കുന്നു. തൈകള്‍ ഇളക്കി നടുന്നതിന് വേണ്ടിയുളള ഇതിന്റെ ട്രാന്‍സ്‌പ്ലാനിംഗ് ക്ലോ-കള്‍ സ്റ്റെയിന്‍ലെസ് സ്റ്റീലിലുള്ളതാണ്.
ട്രാന്‍സ്‌പ്ലാനിംഗ് ക്ലോ-കള്‍ സൂക്ഷ്‌മതയോടെ എടുക്കുന്ന തൈകള്‍ക്ക് കേടുപാടുകള്‍ വരാത്ത രീതിയില്‍ നടീല്‍ പ്രക്രീയ നടത്തുന്നത് ക്ലോ-എക്‌സ് ട്രൂഷന്‍സാണ്. തൈ നടീലിന് അനുകൂലമാകും വണ്ണം ഇതിലെ ചില ഘടകങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എത്ര തൈകള്‍ വീതം നടാന്‍ എടുക്കണം, മലമ്പ്രദേശങ്ങളാണെങ്കില്‍ തൈ നടുന്നതിന് എന്ത് ആഴം ഉണ്ടാകണം എന്നിവയൊക്കെ ഇതില്‍ സെറ്റു ചെയ്യാന്‍ സാധിക്കും. വലിച്ചു നീട്ടാവുന്ന വലിയ സീഡ്‌ലിങ് പ്ലാറ്റ്‌ഫോം, മള്‍ട്ടി റിഫ്‌ളക്‌റ്ററോടുകൂടിയ ഹെഡ്‌ലൈറ്റുകള്‍, ദീര്‍ഘനാള്‍ കേടുവരാതെ നില്‍ക്കുമെന്ന ഉറപ്പ്, ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയും കാര്യക്ഷമതയും, ശക്തിയേറിയ ഒ.എച്ച്.വി ഗാസൊലിന്‍ എഞ്ചിന്‍ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളില്‍പ്പെടുന്നു.
https://www.facebook.com/Malayalivartha