വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സിപിഐ എം ആയിരത്തോളം വിപണി ഒരുക്കും... വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ വിളവെടുപ്പിനായി നാടൊരുങ്ങി... 12ന് ആരംഭിക്കുന്ന വിഷു വിപണികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സിപിഐ എം ആയിരത്തോളം വിപണി ഒരുക്കും... വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ വിളവെടുപ്പിനായി നാടൊരുങ്ങി...
പ്രാദേശികതലത്തില്‍ സഹകരണബാങ്കുകളുടെയും കര്‍ഷകസംഘം, സാങ്കേതിക സമിതി പ്രവര്‍ത്തകരുടെയും കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിപണിയൊരുക്കുക.
12ന് ആരംഭിക്കുന്ന വിഷു വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സംസ്ഥാനത്ത് 1806 ഏക്കര്‍ ഭൂമിയില്‍ സിപിഐ എം കൃഷിയിറക്കിയിരുന്നു. സഹകരണ സ്ഥാപനങ്ങള്‍, കര്‍ഷക സംഘം എന്നിവയും മറ്റ് ബഹുജനസംഘടനകളും പാര്‍ടി ആഹ്വാനപ്രകാരം കൃഷി ചെയ്തു. പലയിടത്തും സംയോജിത കൃഷി ഉള്‍പ്പെടെയുള്ള പുത്തന്‍ രീതികളും ഹൈബ്രിഡ് വിത്തുകളും ഉപയോഗിച്ചപ്പോള്‍ കനത്ത വേനലിലും മികച്ച വിളവാണുണ്ടായത്.
https://www.facebook.com/Malayalivartha