കീടങ്ങളെ നിയന്ത്രിക്കാന്‍
പച്ചക്കറികള്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന ഭീഷണി വിവിധ കീടങ്ങളില്‍ നിന്നാണ് ഇവയെ നിയന്ത്രിക്കാന്‍ വിവിധയിനം രാസകീടനാശിനികള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും അവയുടെ വ്യാപകമായ ഉപയോഗം ആരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത് അതിനാല്‍ ജൈവ കീടനാശിനികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്
വേപ്പെണ്ണ വെളുത്തുള്ളിമിശ്രിതം
ഇതിനായി ആദ്യം വേപ്പെണ്ണ എമള്‍ഷന്‍ ഉണ്ടാക്കണം. അര ലിറ്റര്‍ വെള്ളത്തില്‍ 60ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കണം. എളുപ്പം ലയിക്കാന്‍ അല്പം ചൂടാക്കണം. തുടര്‍ന്ന് ഒരുവലിയ പാത്രത്തില്‍ 1ലിറ്റര്‍ വേപ്പെണ്ണയും സോപ്പ് ലായനിയും ഒരുമിച്ച് ഒഴിക്കുക. ഇങ്ങനെ നന്നായി ഇളക്കിച്ചേര്‍ന്ന മിശ്രിത ലായനിയിലേക്ക് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കാം. പാവല്‍, പടവലം, വഴുതന, മുളക,് തക്കാളി, കുമ്പളം, മത്തന്‍ എന്നിവയ്ക്ക് 40 ഇരട്ടി വെള്ളവും പയര്‍, വെണ്ട, അമര, ചതുരപ്പയര്‍, എന്നിവയ്ക്ക് 30 ഇരട്ടി വെള്ളവും വാഴയ്ക്ക് 15 ഇരട്ടി വെള്ളവും ചേര്‍ത്ത് നേര്‍പ്പിക്കണം. നേര്‍പ്പിക്കുന്ന ഓരോ ലിറ്റര്‍ വെള്ളത്തിനും 20ഗ്രാം എന്നരോഗ നിയന്ത്രണത്തിന്
ജൈവകീട, കുമിള്‍നാശിനികള്‍ തോതില്‍ വെളുത്തുള്ളി അരച്ച് നീര് ചേര്‍ക്കാം. വേപ്പെണ്ണലായനി
കൂടുതല്‍ സമയം സൂക്ഷിച്ച് വയ്ക്കാന്‍ പറ്റില്ല. ഉച്ചയ്ക്ക് ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
https://www.facebook.com/Malayalivartha