കര്‍ഷകര്‍ ദുരിതത്തില്‍... വേനല്‍ച്ചൂടില്‍ കൈതച്ചക്ക വിളപ്പെടുവില്‍ ഇടിവ്
റംസാന്‍ സീസണായിട്ടും കനത്തചൂടില്‍ കൈതച്ചക്ക വിളവെടുപ്പില്‍ 25 ശതമാനം കുറവ് നേരിട്ടത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. സാധാരണ ഈ സമയങ്ങളില്‍ സംസ്ഥാനത്ത് നിന്ന് 1000 ടണ്‍ കൈതച്ചക്കയാണ് കയറ്റുമതി ചെയ്യുന്നത്. ഇത്തവണ ജില്ലയില്‍ നിന്ന് 30 ടണ്‍ ലോഡാണ് കയറ്റുമതി ചെയ്തത്.
വേനല്‍മഴ ലഭിക്കാതിരുന്നതും വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടില്‍ ചെടികള്‍ ഭൂരിഭാഗവും കരിഞ്ഞു. കൂടാതെ കൈതച്ചക്ക കൃഷിയുടെ അന്തകനായ മച്ചിക്കനിയ്ക്ക് (അന്തകവിത്തുകള്‍) പ്രതിവിധിയില്ലാത്തതും കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നു.
റബര്‍ വിലയിടിവ് മൂലം നിരവധിപ്പേര്‍ കൈതക്കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ടായിരുന്നു. കൊവിഡിന് ശേഷം മേഖലയിലേക്ക് അന്യസംസ്ഥാനതൊഴിലാളികള്‍ എത്തിയതായും കനത്തചൂടില്‍ തൊഴിലാളികള്‍ പണിയ്ക്കിറങ്ങാത്തതുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha