മഴയ്ക്കു മുമ്പ് ഇഞ്ചിയും മഞ്ഞളും നടാം
മഴയ്ക്കു മുമ്പ് ഇഞ്ചിയും മഞ്ഞളും നടാം. ഇവ നടുന്ന സമയം വിളവിനെ സാരമായി സ്വാധീനിക്കുമെന്നാണ് പല പരീക്ഷണങ്ങളും കാണിക്കുന്നത്. ശക്തിയായ മഴ തുടങ്ങുമ്പോഴേക്കും ഇവ വളര്‍ന്നുവലുതായാല്‍ മഴയുടെ ആഘാതം താങ്ങാനും തഴച്ചുവളരാനും സഹായകമാകും.
എന്നാല്‍ വൈകി നട്ടാല്‍ കനത്ത മഴയില്‍പ്പെട്ട് വേരുകള്‍ ശുഷ്‌കിച്ച് വളര്‍ച്ച മുരടിച്ചുപോകാനും സാധ്യതയുണ്ട്.
സ്ഥലം തെരഞ്ഞെടുക്കുന്നതെങ്ങനെയെന്നു നോക്കാം...
ഇഞ്ചി, മഞ്ഞള്‍ ഇവയുടെ കൃഷിരീതി ഏതാണ്ട് ഒരേപോലെയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളില്‍ ഇവ പരമാവധി വിളവുതരും. എന്നാല്‍, പുരയിടക്കൃഷിയെന്ന നിലയില്‍ ഇടവിളയായി കൃഷിചെയ്യുമ്പോള്‍ പറമ്പില്‍ പരമാവധി സൂര്യപ്രകാശം ലഭിക്കുന്നയിടം തെരഞ്ഞെടുക്കണം.
വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണം. വര്‍ഷംതോറും ഒരേ സ്ഥലത്തുതന്നെ ഇവ നടരുത്. ഇത് ഫംഗല്‍, ബാക്ടീരിയ രോഗങ്ങള്‍ക്ക് സാധ്യത കൂട്ടും. ജൈവവളം നിലമൊരുക്കുമ്പോള്‍ നല്‍കണം. സെന്റിന് 80 കിലോ കാലിവളം, എട്ട് കിലോ വേപ്പിന്‍ പിണ്ണാക്ക്, നാല് കിലോ ചാരം എന്നിവ ചേര്‍ക്കാവുന്നതാണ്.
തയ്യാറാക്കിയ വാരങ്ങളില്‍ ഒന്നോ രണ്ടോ മഴ ലഭിക്കുന്നതോടെ വിത്ത് നടാം. 25 സെന്റി മീറ്റര്‍ അകലത്തില്‍ ചെറിയ കുഴികളെടുത്ത് മുള മുകളിലേക്ക് വരത്തക്കവിധംനട്ട് മണ്ണോ ഉണങ്ങിയ ചാണകപ്പൊടിയോ മൂടണം. ഏതാണ്ട് 25 ഗ്രാമുള്ള കഷണങ്ങളാക്കിയാണ് നടേണ്ടത്.
"
https://www.facebook.com/Malayalivartha