മേയ് ഒന്നുമുതല്‍ പത്ത് വരെ .... മൂന്നാറില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു....
മൂന്നാറില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മേയ് ഒന്നുമുതല്‍ പത്ത് വരെ ടൂറിസം വകുപ്പിന് കീഴിലെ ബോട്ടാണിക്കല്‍ ഉദ്യാനത്തിലാണ് മേള. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണിത്.
ഉദ്യാനത്തിലെ ചെടികള്‍ക്കൊപ്പം പുറത്ത് നിന്നെത്തിക്കുന്നവ ഉള്‍പ്പെടെ വിദേശി, സ്വദേശി ഇനങ്ങളില്‍പ്പെട്ട ആയിരത്തഞ്ഞൂറോളം തരം ചെടികളാണ് ഒരുങ്ങുന്നത്.
പശ്ചിമഘട്ട മലനിരകളിലെ തനത് പുഷ്പങ്ങളും ചെടികളും കൂടാതെ മെലസ്റ്റോമ, ഇന്‍പേഷ്യസ്, മഗ്ണോലിയ ലില്ലിഫ്‌ലോറ, മഗ്ണോലിയ ഗ്രാന്റിഫ്‌ലോറ, വിവിധയിനം റോസുകള്‍, 30 തരം ചൈനീസ് ബോള്‍സം, 31 തരം അസീലിയ, എഴിനങ്ങളിലുള്ള കമേലിയ, ഒലിവ് ഉള്‍പ്പെടെ അവന്യൂ ട്രീസ്, എന്നിവ ഇതില്‍ ചിലതാണ്. ചെടികളുടെ വില്‍പനയും മേളയിലുണ്ടാവും.
രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. ദിവസവും വൈകീട്ട് ബോട്ടാണിക്കല്‍ ഉദ്യാനത്തിലെ ഓപ്പണ്‍ തിയറ്ററില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. 60 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. 500 രൂപയുടെ ഫാമിലി ടിക്കറ്റും ലഭ്യമാണ്. ഈ ടിക്കറ്റുപയോഗിച്ച് നാലുപേര്‍ക്ക് എല്ലാ ദിവസവും പ്രവേശനം അനുവദിക്കുന്നതാണ്.
" f
https://www.facebook.com/Malayalivartha