പേരയ്ക്കയുടെ തനതുരുചിയില്‍ കാബൂസി
പേരയുടെ അടുത്തബന്ധുവായ ബ്രസീലിയന്‍ ചെടിയാണ് \'കാബൂസി\'. പറക്കും തളികയുടെ രൂപമുള്ള ചെറുകായ്കള്‍ ഉണ്ടാകുന്ന കാബൂസി കാഴ്ചയില്‍ കൗതുകം ജനിപ്പിക്കും. പേരക്കയുടെ തനതുരുചിയുള്ള കായ്കള്‍ പച്ചയ്ക്കും പഴുത്തും കഴിക്കാം. കേരളത്തിലെ കാലാവസ്ഥയിലും കാബൂസി വളരും. വിത്തുകള്‍ മുളപ്പിച്ചെടുക്കുന്ന തൈകളാണ് നടീല്‍വസ്തു. വെള്ളക്കെട്ടില്ലാത്ത, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നടാന്‍ തിരഞ്ഞെടുക്കണം.
വേനല്‍ക്കാലത്ത് ജലസേചനം അനിവാര്യമാണ്. അധികം ഉയരംവെക്കാതെ ധരാളം ശാഖകള്‍ വളരുന്ന സ്വഭാവമാണ് കാബൂസിച്ചെടിക്കുള്ളത്. വര്‍ഷം മുഴുവന്‍ കായ്ക്കുമെങ്കിലും വേനല്‍ക്കാലമാണ് പ്രധാന പഴക്കാലം. ബ്രസീലിയന്‍ മലയാളികള്‍ വഴി നാട്ടിലെത്തിയ കാബൂസിച്ചെടികള്‍ നാട്ടില്‍ ഫലം തന്നുതുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha