ഷീറ്റ് റബ്ബര്‍ സംസ്‌ക്കരണത്തിലും തരംതിരിക്കലിലും പരിശീലനം
ഷീറ്റ് റബ്ബര്‍ സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം 2016 ജനുവരി 7, 8 തീയതികളില്‍ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചു നടക്കും. പരിശീലനമാധ്യമം ഇംഗ്ലീഷ് ആയിരിക്കും. പരിശീലനഫീസ് 800 രൂപ (14.5 ശതമാനം സേവനനികുതി .പട്ടികജാതിപട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും.
കര്‍ഷകര്‍, വ്യാപാരികള്‍, റബ്ബര്‍പാല്‍സംസ്‌കര്‍ത്താക്കള്‍, ഷീറ്റുനിര്‍മ്മാതാക്കള്‍, ഉത്പന്നനിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം പ്രയോജനപ്പെടും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം9, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് ഇആകച 0284156)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി training@rubberboard.org.in ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2353325, 2353127.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha