മേന്മയേറിയ വിളവിന് ടിഷ്യൂകള്‍ച്ചര്‍ വാഴ
വൈവിധ്യമുള്ള വാഴയിനങ്ങളാല്‍ സമ്പന്നമാണ് കേരളം. വാഴക്കന്ന് ഉപയോഗിച്ചുള്ള നടീലാണ് നാം കാലങ്ങ
ളായി സ്വീകരിച്ചു വന്നിരുന്നത.്ഗുണമേന്മയുള്ളതും രോഗവിമുക്തവുമായ കന്നുകളുടെ ദൗര്‍ലഭ്യം വാഴക്കൃഷി നേരിടുന്ന പ്രധാനപ്രശ്‌നമാണ.് അതിനാല്‍ പുതിയ സാങ്കേതികവിദ്യയായ ടിഷ്യുകള്‍ച്ചറിലൂടെ ഉല്‍പ്പാദിപ്പിച്ച വാഴത്തൈഉപയോഗിച്ചുള്ള വാഴക്കൃഷിക്ക് അനുദിനം പ്രചാരം ഏറിവരികയാണ.്അണുവിമുക്തമായ അന്തരീക്ഷത്തില്‍ ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മുകുളത്തില്‍ നിന്നോ കൃത്രിമമായി ഉണ്ടാക്കിയ മാദ്ധ്യമ മിശ്രിതം ഉപയോഗിച്ച് ആയിരക്കണക്കിന് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് ടിഷ്യുകള്‍ച്ചര്‍.
അത്യുല്‍പ്പാദനശേഷിയുള്ളതും രോഗകീടങ്ങളില്ലാത്തതുമായ മാതൃസസ്യത്തില്‍നിന്ന് ശേഖരിച്ച മാതൃ മുകുളം ഉപയോഗിച്ച് ഉത്്പ്പാദിപ്പിക്കുന്നതിനാല്‍ ലഭിക്കുന്ന തൈകളും മാതൃവാഴയെപ്പോലെ ഉന്നത ഗുണനിലവാരമുള്ളവ ആയിരിക്കും. ടിഷ്യുകള്‍ച്ചര്‍ വാഴത്തൈ കാഴ്ചയില്‍ അത്രമതിപ്പ് തോന്നില്ലെങ്കിലും നട്ട് രണ്ട് മാസംകഴിയുന്നതോടെ വളര്‍ച്ച മികച്ചതായി മാറും. എല്ലാ തൈകളുടെയും വളര്‍ച്ച ഒരേ തോതിലായിരിക്കും. ഒരേസമയം കുലയ്ക്കുന്നതിനാല്‍ ഒരേസമയം വിളവുമെടുക്കാം.
മേന്മയേറിയ വിളവിന് ടിഷ്യുകള്‍ച്ചര്‍ വാഴകൃഷിരീതികള്‍ കാഴ്ചയില്‍ കൗതുകം തോന്നുന്ന കുഞ്ഞുതൈകള്‍ നാം സാധാരണ ഉപയോഗിക്കുന്ന വാഴക്കന്നുകളെ അപേക്ഷിച്ച് രൂപത്തിലും വലിപ്പത്തിലും വ്യത്യസ്ഥമാണ.് ജലസേചനത്തിന് സൗകര്യം ഉണ്ടെങ്കില്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും ഈ വാഴത്തൈ നടാവുന്നതാണ.് നടീലിന് 15 ദിവസം മുന്‍പ് കുഴികള്‍ എടുക്കുക. ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വായുസഞ്ചാരവും തണലുമുള്ളിടത്ത് സൂക്ഷിക്കണം. ദിവസവും നനയ്ക്കാന്‍ മറക്കരുത.് സൂര്യപ്രകാശം ടിഷ്യുകള്‍ച്ചര്‍ വാഴയ്ക്ക് അത്യാവശ്യമാണ.് മണ്ണിന് നല്ലനീര്‍വാര്‍ച്ച വേണം. വെള്ളക്കെട്ട് പ്രതികൂലമായിബാധിക്കും.
വലിപ്പമുള്ള കുഴിയെടുത്ത് ചാണകവും കമ്പോസ്റ്റും മേല്‍മണ്ണുമായി ചേര്‍ത്തിളക്കി മുക്കാല്‍ഭാഗത്തോളം കുഴിനിറച്ച് അതിന്റെ ഒത്ത നടുവിലായി ടിഷ്യുകള്‍ച്ചര്‍ വാഴത്തൈനടണം. പോളിത്തീന്‍ കവര്‍ നെടുകെ മുറിച്ച് മാറ്റിതൈയ്ക്ക് ഇളക്കംതട്ടാതെ പോട്ടിംഗ് മിശ്രിതം അടക്കം കുഴിയില്‍ നടുക. തൈ നന്നായി താഴ്ത്തി നടണം.നട്ട ഉടന്‍ തന്നെ നനയ്ക്കണം. ടിഷ്യുകള്‍ച്ചര്‍ തൈകള്‍ വൈകുന്നേരങ്ങളില്‍ നടുന്നതാണ് നല്ലത.് നട്ടശേഷം ചുവട് നന്നായി അമര്‍ത്തി ഒതുക്കണം. ഇതുവേരോട്ടത്തിന് സഹായിക്കും. വാഴത്തൈ നട്ട് കഴിഞ്ഞ് ബ്‌ളീച്ചിംഗ് പൗഡര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചാല്‍രോഗനിയന്ത്രണത്തിന്
സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha