തക്കാളി വില കുതിച്ചുയരുന്നു....വിലയക്കയറ്റം രൂക്ഷമായ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിച്ച് വിപണനം ചെയ്യാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദേശം
തക്കാളി വില കുതിച്ചുയരുന്നു.. ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളില്‍നിന്ന് തക്കാളി സംഭരിച്ച് വിലയക്കയറ്റം രൂക്ഷമായ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിച്ച് വിപണനം ചെയ്യാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദേശം.
നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) എന്നീ സഹകരണ സ്ഥാപനങ്ങളോടാണ് കേന്ദ്രത്തിന്റെ നിര്‍ദേശമുള്ളത്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുമെന്നും വിതരണം ചെയ്യേണ്ട പ്രദേശങ്ങള്‍ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തുമെന്നും മന്ത്രാലയം പറയുന്നു. ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ വലിയ തോതില്‍ വിലക്കയറ്റമുണ്ടായ മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുന്നതെന്നും ഇതിനായി ദേശീയ ശരാശരിക്കു മുകളില്‍ വില വര്‍ധിച്ച സ്ഥലങ്ങള്‍ കണ്ടെത്തുമെന്നുംവ്യക്തമാക്കി കേന്ദ്രം .
"
https://www.facebook.com/Malayalivartha