വീട്ടില്‍ നെഗറ്റിവ് എനർജി ഉണ്ടോ..? നാട്ടിന്‍ പുറങ്ങളിലെ ഈ ടെക്നിക്ക് മതി കണ്ടെത്താൻ...
ഒരാളുടെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്. വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയുന്നത് ഐശ്വര്യവും സമ്പത്തും വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവുമെല്ലാം കൊണ്ടുവരും. നമ്മുടെ വീട്ടില്‍ പലപ്പോഴും നെഗറ്റീവ് എനര്‍ജി നിറഞ്ഞിരിയ്ക്കും. ഇത് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും.
അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ഒരു പ്ലെയിന്‍ ഗ്ലാസില്‍ വെള്ളമെടുക്കുക. ഇതില്‍ വിനെഗര്‍ ചേര്‍ത്തിളക്കുക. കുറച്ച് ഉപ്പും ചേര്‍ക്കണം. ഉപ്പ് ഇളക്കരുത്., അതായത് അലിഞ്ഞു പോകാത്തിടത്തോളം അളവില്‍ ഉപ്പ് വേണം.
ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക. 24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം.
അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.
മറ്റ് ചില വഴികളിലൂടെയും നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ സാധിക്കും. എപ്പോഴും വീട് അടിച്ചുപൂട്ടിയിരുന്നാല്‍ വായുസഞ്ചാരമുണ്ടാകില്ല. മാത്രമല്ല ഇത് വീട്ടിനുള്ളില്‍ അനാരോഗ്യകരമായ വായു കെട്ടിക്കിടക്കാനും നെഗറ്റീവ് എനര്‍ജിക്കും കാരണമാകും. ഇതിനുള്ള പരിഹാരം വീടിനുള്ളില്‍ വായുസഞ്ചാരമുണ്ടാകാനും സൂര്യപ്രകാശം കടക്കാനും എല്ലാ മുറികളുടെയും ജനാലകളും വാതിലുകളും ദിവസവും അല്പനേരം തുറന്നിടാന്‍ അനുവദിക്കുക എന്നതാണ്.
ഇത് വീടിനുള്ളില്‍ പോസ്റ്റീവ് എനര്‍ജി പ്രദാനം ചെയ്യും. നിങ്ങളുടെ വീട്ടിനുള്ളില്‍ കൂടുതല്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗമാണ്. വീടിനകത്ത് കണ്ണാടികള്‍ സ്ഥാപിക്കുന്നതിലൂടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കും. അങ്ങനെ അതിന്റെ ഫലമായി കുടുംബാംഗങ്ങളുടെ മനസ്സു് ശുദ്ധീകരിക്കുകയും വീടിനുള്ളില്‍ ആരോഗ്യകരമായ സന്തോഷം നിലനില്‍ക്കുകയും ചെയ്യുകയും. അതേസമയം ഉടഞ്ഞ കണ്ണാടികള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. അത് ഒഴിവാക്കണം.
വീടിന്റെ നാല് മൂലകളിലും ഉപ്പ് വിതറുന്നത്, മുന്‍പ് ആ വീട്ടില്‍ താമസിച്ചിരുന്നവരുടെ നിഷേധാത്മക ഊര്‍ജ്ജം ഇല്ലാതാക്കാന്‍ സഹായിക്കും. നെഗറ്റിവിറ്റിയെ ഉപ്പ് ആഗിരണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്ന് ദിവസത്തിന് ശേഷം, ഈ വിതറിയ ഉപ്പുകള്‍ നീക്കം ചെയ്യാവുന്നതാണ്. പ്രധാന വാതിലിലോ മറ്റ് വാതിലുകളിലോ ഒരു മണികള്‍ തൂക്കുന്നത് നല്ലതാണ്. മണിയുടെ നാദത്തിന്റെ പ്രഭാവം വീട്ടിനുള്ള നിഷേധാത്മകമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കും. വീട്ടിനുള്ളില്‍ എല്ലാതരത്തിലുള്ള നിഷേധാത്മക പ്രഭാവത്തെയും മണിനാദം അകറ്റുന്നു.
നിഷേധാത്മക പ്രഭാവങ്ങളെ നിറങ്ങളാല്‍ തടയാന്‍ സാധിക്കും. ചുവരുകള്‍ക്കും മറ്റും മഞ്ഞ നിറങ്ങള്‍ നല്‍കിയാല്‍ ഗുണപരമായ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും. വീടിനുള്ളില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രിക്ക് ഫലങ്ങളുടെ സുഗന്ധം ഒരുക്കുന്നത്, വീടിനുള്ളിലേക്ക് എത്തുന്നവര്‍ക്ക് ഉന്മേഷം പകരുന്ന ഒന്നാണ്. ഈ സുഗന്ധപൂരിതമായ അന്തരീക്ഷം എല്ലാ നെഗറ്റീവ് ഊര്‍ജ്ജങ്ങളെയും അകറ്റി സ്വസ്ഥത പ്രദാനം ചെയ്യുന്നു. അതിനാല്‍ ഈ ഫ്‌ളേവറുകള്‍ അടങ്ങിയ എയര്‍ ഫ്രഷ്‌നറുകളും ഉപയോഗിക്കുന്നത് ഗുണകരമാണ്. അഷ്ടഗന്ധം, കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha