കാന്തല്ലൂരിലെ തോട്ടങ്ങള്‍ നിറഞ്ഞ് സബര്‍ജില്ലി...
കാന്തല്ലൂരിലെ തോട്ടങ്ങള്‍ നിറഞ്ഞ് സബര്‍ജില്ലി... ശീതകാല പഴം പച്ചക്കറി കേന്ദ്രവും പ്രധാന വിനോദ സഞ്ചാരമേഖലയുമായ കാന്തല്ലൂരില്‍ തോട്ടങ്ങളില്‍ സബര്‍ജില്ലി വിളഞ്ഞു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂവിടുന്ന ഇവ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഓണക്കാലത്തോടെയുമാണ് പാകമാകുന്നത്. ഈ സമയത്ത് കേരളത്തില്‍ നിന്നും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ സഞ്ചാരികള്‍ പഴം, പച്ചക്കറിത്തോട്ടങ്ങള്‍ കാണാനെത്തുക പതിവാണ്.
നിലവില്‍ വിനോദസഞ്ചാരികള്‍ കുറവാണെങ്കിലും ആഗസ്റ്റ് അവസാനം ഓണക്കാലം അടുക്കുന്നതോടെ ഒഴുക്ക് വര്‍ദ്ധിച്ചേക്കും. പ്രദേശത്ത് വീട്ടുമുറ്റങ്ങളിലും തോട്ടവുമായി ഒട്ടേറെ പഴവര്‍ഗങ്ങളാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്.
ഓണ സീസണില്‍ വിളവെടുക്കാവുന്ന തരത്തില്‍ ഒട്ടേറെ പഴം പച്ചക്കറികളും പാകമായി വളരുന്ന സമയമാണ്. നിലവില്‍ പ്രദേശത്ത് ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. മരങ്ങളില്‍ വിലങ്ങിനില്‍ക്കുന്ന പഴങ്ങളും പൂക്കളും ഉതിര്‍ന്നു വീഴുന്നതിനാല്‍ കായ്ഫലം കുറവുണ്ടെന്ന് കര്‍ഷകര്‍
സബര്‍ജില്ലി മരങ്ങള്‍ 50 വര്‍ഷം മുമ്പു മുതല്‍ കാന്തല്ലൂരില്‍ ചെയ്തുവരുന്നുണ്ട്. എന്നാല്‍, പഴങ്ങള്‍ക്ക് വ്യാവസായിക പ്രാധാന്യം കൈവന്നിട്ട് വര്‍ഷങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. മുന്‍കാലങ്ങളില്‍ 50 രൂപ വരെ ലഭിച്ചിരുന്നത് ഇത്തവണ 80 മുതല്‍ 100 രൂപ വരെയാണ് കിട്ടുന്നത്.
"
https://www.facebook.com/Malayalivartha