കുരുമുളകിന് പിന്നാലെ ഏലത്തിന്റെ വിലയും കുതിക്കുന്നു....ഏലം വില കിലോഗ്രാമിന് 2000 പിന്നിടുന്നു
കുരുമുളകിന് പിന്നാലെ ഏലത്തിന്റെ വിലയും കുതിക്കുന്നു.... ശരാശരി വില കിലോഗ്രാമിന് 2000 രൂപയും കൂടിയ വില 2500 രൂപയുമാണ് ഉയര്‍ന്നത്.
കാലാവസ്ഥ വ്യതിയാനവും മഴക്കുറവും ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് വിപണി വില ഉയര്‍ന്നതെന്നാണ് സൂചനകളുള്ളത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഏലം വില കിലോഗ്രാമിന് 2000 പിന്നിടുന്നത്. കട്ടപ്പന കമ്പോളത്തില്‍ രണ്ടാഴ്ചക്കിടെ ഏലത്തിന്റെ ശരാശരി വിലയില്‍ 300 മുതല്‍ 700 രൂപ വരെ വര്‍ധിച്ചു.
പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ ഓണ്‍ലൈന്‍ ലേലത്തിലും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ തിങ്കളാഴ്ച നടന്ന ഇ-ലേലത്തില്‍ 31,581കിലോഗ്രാം ഏലക്ക വില്‍പനക്കായി പതിച്ചതില്‍ 29,757 കിലോഗ്രാമും വിറ്റുപോയപ്പോള്‍ കൂടിയ വിലയായി കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 2596 രൂപയും ശരാശരി വിലയായി 2042 രൂപയും ലഭിച്ചു. ഇപ്പോള്‍ വിലയിലുണ്ടായ ഈ വര്‍ധന നീണ്ടുനിന്നേക്കുമെന്ന് വ്യാപാരികള്‍
കാലാവസ്ഥ വ്യതിയാനവും രോഗബാധയും മൂലം ഏലച്ചെടികള്‍ക്ക് കനത്തനാശം നേരിട്ടതോടെ ഉല്‍പാദനത്തില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha