തക്കാളി കൃഷി ശ്രദ്ധേയമാകുന്നു.... വീടിന്റെ ടെറസ്സില്‍ 250 കിലോ തക്കാളി ഉല്‍പ്പാദിപ്പിച്ച് ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശി
തക്കാളി വില കുത്തനെ വര്‍ദ്ധിച്ചിരിക്കുന്ന കാലത്ത് വീടിന്റെ ടെറസ്സില്‍ 250 കിലോ തക്കാളി ഉല്‍പ്പാദിപ്പിച്ച് ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശി. രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നതിനിടെയാണ് വിക്രം പാണ്ഡെയുടെ തക്കാളികൃഷി ശ്രദ്ധേയമാകുന്നത്.വീടിന്റെ ബാല്‍ക്കണിയില്‍ 600 സ്‌ക്വയര്‍ ഫീറ്റിലാണ് പാണ്ഡെ തക്കാളിത്തോട്ടം ഉണ്ടാക്കിയത്.
തക്കാളി മാത്രമല്ല, നിരവധി പച്ചക്കറികളും പഴവര്‍ഗങ്ങളും പാണ്ഡെയുടെ മട്ടുപ്പാവില്‍ തഴച്ചുവളരുന്നുണ്ട്. വിളവെടുത്ത തക്കാളി പ്രദേശവാസികള്‍ക്ക് അദ്ദേഹം വിതരണം ചെയ്യുന്നുമുണ്ട്. 50 മുതല്‍ 60 വരെ തക്കാളി തൈകളാണ് പാണ്ഡെ വെച്ചുപിടിപ്പിച്ചത്. ചെടിയുടെ വളര്‍ച്ചാഘട്ടത്തില്‍ കൃത്യമായി പരിപാലിക്കുകയും ചെയ്തു.
രാജ്യത്ത് നിലവില്‍ കിലോയ്ക്ക് 242 രൂപ വരെയാണ് തക്കാളിയുടെ വില. തക്കാളി വില കുതിക്കുന്ന സാഹചര്യത്തില്‍ നേപ്പാളില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം. ഇത്തരം പ്രതിസന്ധി നിലനില്‍ക്കെയാണ് പാണ്ഡെയെ പോലുള്ളവര്‍ തുടക്കമിടുന്ന ചെറുകിട കൃഷി രീതികള്‍ മാതൃകാപരമാകുന്നു.
"
https://www.facebook.com/Malayalivartha