അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാന്‍ കൃഷിവകുപ്പ് ആലോചന... കര്‍ഷകര്‍ക്ക് അയ്യായിരം രൂപവരെ പെന്‍ഷന്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ്
അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കാന്‍ കൃഷിവകുപ്പ് ആലോചന... കര്‍ഷകര്‍ക്ക് അയ്യായിരം രൂപവരെ പെന്‍ഷന്‍ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനവുമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് .
ഇതിനായി അക്ഷയ സെന്റര്‍ വഴി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് രജിസ്ട്രേഷന്‍ ഊര്‍ജിതമാക്കും. യുവതലമുറയെ കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനുമായി 2019ല്‍ ആരംഭിച്ച ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ 17,964 അംഗങ്ങളുണ്ട്. 2020 ഒക്ടോബറിലാണ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും ചുമതലയേറ്റത്.
ബോര്‍ഡ് രൂപംനല്‍കിയ 12 ഇന പ്രവര്‍ത്തനപദ്ധതികള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അഞ്ചു സെന്റ് മുതല്‍ 15 ഏക്കര്‍വരെ കൃഷി ഭൂമിയുള്ളവര്‍. കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും കൃഷി- അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഉപജീവനമാക്കിയവര്‍. വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ഏഴര ഏക്കറില്‍ കൂടുതല്‍ തോട്ടവിള ഭൂമി കൈവശമുള്ളവര്‍ അര്‍ഹരല്ല. 18 വയസ്സ് പൂര്‍ത്തിയായ കര്‍ഷകര്‍ക്ക് അംഗത്വമെടുക്കാവുന്നതാണ്. 56 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്കും ഒരുവര്‍ഷത്തിനകം അംഗത്വമെടുക്കാം.
കര്‍ഷകര്‍ക്ക് 100 രൂപമുതല്‍ നിധിയിലേക്ക് അംശാദായം അടയ്ക്കാം. ഉയര്‍ന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. സര്‍ക്കാര്‍ വിഹിതം പരമാവധി 250 രൂപവരെയായിരിക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ 60 വയസ്സ് പൂര്‍ത്തീകരിക്കുകയും ചെയ്ത കര്‍ഷകന് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന തുക പ്രതിമാസ പെന്‍ഷന്‍ ലഭിക്കും.
"
https://www.facebook.com/Malayalivartha