തക്കാളി കൃഷി ചെയ്യാം....വര്‍ധിച്ച ഉല്‍പ്പാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങള്‍ തെരഞ്ഞെടുക്കാം
കനത്ത മഴയും തുടര്‍ച്ചയായ അന്തരീക്ഷ ഈര്‍പ്പവും തക്കാളി കൃഷിക്ക് അനുയോജ്യമല്ല. അതിനാല്‍ നമ്മുടെ നാട്ടില്‍ സെപ്തംബര്‍- - ഡിസംബര്‍, ജനുവരി-- മാര്‍ച്ച് കാലങ്ങളിലാണ് തക്കാളി കൃഷിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്.മികച്ച വിളവ് ലഭിക്കാനായി മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം അനുകൂലമാക്കേണ്ടതുണ്ട്. പൊതുവെ 20--25 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള കാലാവസ്ഥയാണ് ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും സമൃദ്ധമായ വിളവെടുപ്പിനും ഏറ്റവും അനുയോജ്യമായി കണ്ടിട്ടുള്ളത്.
താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാലും 15 ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞാലും അത് ചെടിയുടെ വളര്‍ച്ചയേയും വിളവിനേയും പ്രതികൂലമായി ബാധിക്കും.
മണ്ണിന്റെ അമ്ല -ക്ഷാരസൂചിക - 6 നും 6.5 നും ഇടയിലാകുന്നതാണ് ഉത്തമം. ആവശ്യത്തിനു കുമ്മായം ചേര്‍ത്ത് ഇത് ക്രമീകരിക്കാനാകും.
വര്‍ധിച്ച ഉല്‍പ്പാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇവ കേരള കാര്‍ഷിക സര്‍വകലാശാല സ്ഥാപനങ്ങളില്‍ ലഭിക്കും.ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനു ലക്ഷ്മി, മനു പ്രഭ എന്നീ ഇനങ്ങള്‍ ബാക്ടീരിയല്‍ വാട്ട രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനങ്ങളാണ്.
അര്‍ക്ക ആലോക്, അര്‍ക്ക ആബ, ബിഡബ്ല്യുആര്‍ - 5 എന്നിവ ബംഗളൂരു ഐഐഎച്ച്ആറും , ഉത്കല്‍ പല്ലവി, ഉത്കല്‍ ദീപ്തി, ബിടി ഇനങ്ങള്‍ ഭുവനേശ്വര്‍ ഒഡിഷ അഗ്രി യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ചെടുത്ത വാട്ട രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്. വിത്ത് നഴ്‌സറികളില്‍ അല്ലെങ്കില്‍ പ്രോട്രേകളില്‍ മുളപ്പിച്ച് തൈകളാക്കി അവയ്ക്ക് നാലാഴ്ച പ്രായമാകുമ്പോള്‍ പറിച്ചുനടാവുന്നതാണ്. തൈകള്‍ മഴക്കാലത്താണെങ്കില്‍ ചെറിയ ബണ്ടുകളിലും വേനല്‍ക്കാലത്താണെങ്കില്‍ ആഴം കുറഞ്ഞ ചാലുകളിലും പറിച്ചുനടാവുന്നതാണ്.
പറിച്ചു നട്ട തൈകള്‍ക്ക് നാല് - അഞ്ച് ദിവസം തണല്‍ നല്‍കണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തവാരണകളുണ്ടാക്കണം. തൈകള്‍ പറിച്ചുനടുന്നതിന് രണ്ടാഴ്ച മുമ്പേ ഒരു സ്ഥലത്തേക്ക് 2 കി.ഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ത്ത് കൊടുക്കാം. കാലി വളമോ കമ്പോസ്റ്റാ സെന്റിന് 100 കി.ഗ്രാം എന്ന തോതില്‍ അടിവളമായി നല്‍കുകയും ചെയ്യാം.
https://www.facebook.com/Malayalivartha