വിളവെടുപ്പിനു മുന്‍പേ കാപ്പിച്ചെടി പൂത്തതോടെ കര്‍ഷകര്‍ ആശങ്കയില്‍
വിളവെടുപ്പിനു മുന്‍പേ കാപ്പിച്ചെടി പൂത്തതോടെ കര്‍ഷകര്‍ ആശങ്കയില്‍ .കാലം തെറ്റിപെയ്ത മഴയാണ് കാപ്പിക്കുരുകള്‍ പഴുത്തതിനൊപ്പം തന്നെ ചെടികള്‍ പൂക്കാനും കാരണം. ഇതുമൂലം അടുത്തവര്‍ഷത്തെ വിളവ് കുറയും.
ജനുവരിമാസം പഴുക്കേണ്ട കാപ്പിക്കുരുകള്‍ നവംബര്‍മാസമുതല്‍ പഴുത്ത് തുടങ്ങി. പുതുമഴ പെയ്യുമ്പോള്‍ പൂക്കുന്ന കാപ്പിചെടികള്‍ ഡിസംബര്‍ മാസത്തില്‍ പൂത്തിരിക്കുന്നു. മുന്നറിയിപ്പില്ലാതെയെത്തിയ മഴ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു. പഴുത്തകാപ്പിക്കുരുവിനൊപ്പം പൂക്കളും വിരിഞ്ഞ്‌നില്‍ക്കുന്നു. വിളവെടുത്താല്‍ പൂക്കള്‍ നശിച്ചുപോകും. ഇനി മഴ ലഭിച്ചില്ലെങ്കില്‍ പൂക്കള്‍ കരിഞ്ഞപോകും. എന്തു ചെയ്യണമെന്നറിയാതെ ആശങ്കിയിലായിരിക്കുകയാണ് കര്‍ഷകര്‍.
പഴുത്ത കാപ്പിക്കുരു വിളവെടുത്ത് കഴിഞ്ഞാല്‍ മാനംതെളിയാതെ ഉണങ്ങിയെടുക്കാനും കഴിയില്ല. കാലാവസ്ഥ ചതിച്ചതിനൊപ്പം തൊഴിലാളിക്ഷാമവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇനിയും മഴ തുടര്‍ന്നാല്‍ പഴുത്ത കാപ്പിക്കുരു മുഴവന്‍ കൊഴിഞ്ഞുപോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha