എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏഴരവര്‍ഷംകൊണ്ട് പച്ചക്കറി, നെല്‍ ഉല്‍പ്പാദനത്തില്‍ വന്‍വളര്‍ച്ച നേടി സംസ്ഥാനം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏഴരവര്‍ഷംകൊണ്ട് പച്ചക്കറി, നെല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം വന്‍വളര്‍ച്ച നേടി. ഓണത്തിന് ഒരുമുറം പച്ചക്കറി, വിഷുക്കണി, ഞങ്ങളും കൃഷിയിലേക്ക് പദ്ധതികളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.
തരിശ് ഭൂമിയിലെ പ്രത്യേക പദ്ധതിയുമുണ്ട്. ഉല്‍പ്പാദന ക്ഷമതയിലും വര്‍ധനയുണ്ടായി. 2015- 2016 കാലത്ത് ഒരു ഹെക്ടറില്‍ 2547 കിലോ നെല്ലാണ് ലഭിച്ചിരുന്നത്.
2020- 21ല്‍ ഇത് 3105 കിലോയായി. 2022- 23ല്‍ സപ്ലൈകോ മാത്രം 7,31,184 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതേകാലയളവില്‍ 7116 ഹെക്ടര്‍ തരിശ്ഭൂമി കൃഷിയോഗ്യമാക്കി.പഴം- പച്ചക്കറികള്‍ക്ക് താങ്ങുവില 2020 മുതല്‍ നല്‍കുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് ഒരുസംസ്ഥാനം താങ്ങുവില പ്രഖ്യാപിച്ച് നടപ്പാക്കിയത്.
പച്ചക്കറിയുടെയും വാഴക്കൃഷിയുടെയും വിസ്തൃതി 75,000 ഹെക്ടറാക്കി ഉയര്‍ത്താനുള്ള നടപടിയും പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha