പച്ചക്കറികളിലെ കീടങ്ങളെ ഇല്ലാതാക്കാന്‍...
പയറിലും വെണ്ടയിലും ചീരയിലെ ഇലകളിലൊക്കെ കീടങ്ങള്‍ ധാരാളം ബാധിക്കാറുണ്ട്. തണ്ടുകളിലും ഇലകളിലും കറുത്ത പാടുകളോടെ ആരംഭിക്കുന്ന കരിവള്ളി രോഗം, വെളുത്ത പൂപ്പല്‍ പോലെ കടഭാഗത്ത് അഴുകല്‍ വരുന്ന കടചീയല്‍ രോഗം, വള്ളികള്‍ മഞ്ഞളിച്ചു കടഭാഗം വിണ്ടുകീറുന്ന വാട്ടരോഗം എന്നിവ പയറിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ്.
ജൈവവളത്തിനൊപ്പം വേപ്പിന്‍പിണ്ണാക്ക് നല്‍കുന്നതും ട്രൈക്കോഡെര്‍മ ഉപയോഗിച്ച് വിത്ത് പരിചരണം (2 ഗ്രാം ഒരു കിലോ വിത്തിന്) ചെയ്യുന്നതും രോഗപ്രതിരോധത്തിന് ഉത്തമം. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 4 ഗ്രാം അല്ലെങ്കില്‍ ഹെക്‌സാകൊണസോള്‍ രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചുവട്ടില്‍ കുതിര്‍ത്ത് ഒഴിക്കുകയും തളിക്കുകയും വേണം.
കരിവള്ളി പിടിപെട്ടാല്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 3 ഗ്രാം / ലിറ്റര്‍ എന്ന തോതില്‍ ചെടിയില്‍ തളിക്കാവുന്നതാണ്. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തിലൊരിക്കല്‍ തളിക്കുന്നത് വിവിധ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ മാര്‍ഗമാണ്.
അതേസമയം ഇലപ്പുള്ളി രോഗമാണ് വെണ്ടയുടെ പ്രധാന പ്രശ്‌നം. ഇലകളുടെ ഇരുവശങ്ങളിലും കറുത്ത നിറത്തിലുള്ള പുള്ളികള്‍ ആരംഭിക്കും. ലക്ഷണം. രോഗപ്രതിരോധത്തിനായി ചീരകൃഷിയില്‍ പറഞ്ഞതുപോലെ സ്യൂഡോമോണാസ് (2 ശതമാനം വീര്യത്തില്‍) ആഴ്ചയിലൊരിക്കല്‍ തളിക്കാം. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് (3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ഒരുശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിക്കാം.
ഇല ചുരുട്ടിപ്പുഴുക്കളാണ് മറ്റൊരു പ്രശ്നം. ചുരുണ്ടു നില്‍ക്കുന്ന ഇലകള്‍ക്കുള്ളില്‍ പച്ചപ്പുഴുക്കളെ കാണാനാകും . ഇലച്ചുരുളുകളില്‍നിന്നും പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക എന്നതാണ് പ്രധാന നിയന്ത്രണ മാര്‍ഗം. ബ്യുവേറിയ എന്ന ജൈവകീടനാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ 5 ശതമാനം വീര്യത്തില്‍ വേപ്പിന്‍കുരു സത്ത് തളിക്കുകയോ ചെയ്യാവുന്നതാണ്.
"
https://www.facebook.com/Malayalivartha