പച്ചക്കറി, പഴവര്‍ഗം, സുഗന്ധവ്യഞ്ജനം എന്നിവയില്‍ ഇന്ത്യയില്‍ നിരോധിച്ച ഉഗ്ര-അത്യുഗ്ര വിഷവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യം
പച്ചക്കറി, പഴവര്‍ഗം, സുഗന്ധവ്യഞ്ജനം എന്നിവയില്‍ ഇന്ത്യയില്‍ നിരോധിച്ച ഉഗ്ര-അത്യുഗ്ര വിഷവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യം.
കൃഷിവകുപ്പിന്റെ 'സേഫ് റ്റു ഈറ്റ്' പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ് ഈ കണ്ടെത്തലുകള്‍. തക്കാളി, കാപ്സിക്കം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്പിളിലാണ് അത്യുഗ്ര വിഷവിഭാഗത്തില്‍പ്പെട്ട മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം. കാപ്സിക്കം (ചുവപ്പ്), കറുത്ത മുന്തിരി, ഏലക്ക, ജീരകം, കശ്മീരി ഉണക്കമുളക് എന്നിവയില്‍ പ്രൊഫെനോഫോസിന്റെ സാന്നിധ്യവും തെളിഞ്ഞു. വെള്ളായണി കീടനാശിനി അവശിഷ്ട, വിഷാംശ ഗവേഷണ ലബോറട്ടറിയിലായിരുന്നു പരിശോധന നടത്തിയത്.
സംസ്ഥാനത്ത് 2011 മുതല്‍ വില്‍പ്പനയും പ്രയോഗവും നിരോധിച്ച കീടനാശിനികളാണിവ. മറ്റിനങ്ങളില്‍ ഉഗ്രവിഭാഗത്തില്‍ ഉള്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യവുമുണ്ട്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 311 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 88 എണ്ണത്തിലാണ് കീടനാശിനി സാന്നിധ്യമുണ്ടായിരുന്നത്. 52 പച്ചക്കറികളും 23 സുഗന്ധവ്യഞ്ജനങ്ങളും 11 പഴവര്‍ഗങ്ങളും രണ്ട് ഭക്ഷ്യവസ്തുക്കളിലുമായാണ് സാന്നിധ്യം കണ്ടെത്തിയത്.
അതേസമയം ഗുരുതരമായ അളവിലല്ല കീടനാശിനികളുടെ സാന്നിധ്യമെന്നും എന്നാല്‍, കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha