കര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍.... തക്കാളി വില150 രൂപയില്‍ നിന്ന് 10 രൂപയിലേക്ക്....
കര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍.... തക്കാളി വില150 രൂപയില്‍ നിന്ന് 10 രൂപയിലേക്ക്.... വെയിലും കുറഞ്ഞ വിലയും വീണ്ടും തക്കാളി കര്‍ഷകനെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കനത്ത ചൂടിനെ പ്രതിരോധിക്കുവാന്‍ കഴിയാതെ നശിച്ച തക്കാളി ചന്തകളില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
കേരള അതിര്‍ത്തി ടൗണായ ഉദുമല്‍പ്പേട്ട ചന്തയിലാണ് തക്കാളി ഉപേക്ഷിച്ച് കര്‍ഷകര്‍ മടങ്ങിയത്. രണ്ടുമാസത്തിന് മുന്‍പ് വിളവ് കുറഞ്ഞതിനാല്‍ തക്കാളിവില 150 രൂപയായി ഉയര്‍ന്നിട്ടുണ്ടായിരുന്നു.
വില വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ തക്കാളി കൃഷിയിലേക്ക് തിരിഞ്ഞു. ഒരാഴ്ചയ്ക്ക് മുന്‍പ് വീണ്ടും വിളവെടുപ്പ് ആരംഭിച്ച് തക്കാളി വരവ് വിപണികളില്‍ വര്‍ധിച്ചപ്പോള്‍ വീണ്ടും വില ഗണ്യമായി കുറഞ്ഞു.150 രൂപയില്‍നിന്നും 10 രൂപയിലേക്ക് വില താഴ്ന്നു.
വിളവെടുപ്പ് കൂലിപോലും ലഭിക്കാതെ കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോഴാണ് കനത്തചൂട് താങ്ങാതെ തക്കാളി നശിക്കുന്നത്. രണ്ടുമാസമായി കനത്തചൂട് തുടരുന്നതിനാല്‍ വിളവും കുറഞ്ഞു. ഉദുമല്‍പേട്ട ചന്തയില്‍ 14 കിലോ പെട്ടി തക്കാളിക്ക് 50 രൂപ മുതല്‍ 240 രൂപ വരെയാണ് കര്‍ഷകന് വില ലഭിക്കുന്നത്. എന്നാല്‍ അതിര്‍ത്തി കടന്ന് എത്തുമ്പോള്‍ ഒരുകിലോ തക്കാളിക്ക് 30 രൂപ വില ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha