വാഴകള്‍ക്ക് ഭീഷണിയായ നിമാവിരകളെ നശിപ്പിക്കാനുള്ള ജൈവമാര്‍ഗം വികസിപ്പിച്ചെടുത്ത് ഗവേഷകര്‍
വാഴകള്‍ക്ക് ഭീഷണിയായ നിമാവിരകളെ നശിപ്പിക്കാനുള്ള ജൈവമാര്‍ഗം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.
വാഴകള്‍ക്കിടയില്‍ ചെണ്ടുമല്ലി (ബന്ദിപ്പൂ) കൃഷിചെയ്യുകയെന്ന ലളിതമായ പ്രതിവിധി കണ്ടെത്തിയത് കേരള കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കീടനിയന്ത്രണവിഭാഗം അസി. പ്രൊഫ. ഗവാസ് രാഗേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലുളളത്.
ചെണ്ടുമല്ലിയുടെ വേരില്‍ അടങ്ങിയ 'അല്‍ഫാ ടെര്‍തൈനില്‍' എന്ന രാസവസ്തു മണ്ണില്‍ വ്യാപിച്ച് അത് നിമാവിരകളെ നശിപ്പിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
വാഴത്തോട്ടത്തില്‍ ഇടവിളയായി ചെണ്ടുമല്ലിക്കൃഷിചെയ്ത് വരുമാനം വര്‍ധിപ്പിക്കാനാകും. ഇതിന് പുറമേ, പൂക്കളില്‍ തേന്‍കുടിക്കാനെത്തുന്ന കടന്നലുകള്‍ വാഴകളിലെ ഇലതീനിപ്പുഴുക്കളെ നശിപ്പിക്കുകയും ചെയ്യും.
ഒരുമില്ലിമീറ്റര്‍ നീളവും അതിന്റെ അന്‍പതില്‍ ഒന്നുമാത്രം വണ്ണവുമുള്ള സൂക്ഷ്മജീവികളായ നിമാവിരകള്‍ മണ്ണില്‍ ധാരാളമുണ്ട്. ഇവ എല്ലാ കൃഷിയെയും ആക്രമിക്കും. എന്നാല്‍ ഏറെ മൃദുവായ വാഴകളുടെ വേരിനെയാണ് കൂടുതലും ബാധിക്കുന്നത്. ഇവ വേരില്‍ മുഴകളുണ്ടാക്കുന്നത് കാരണം പോഷകങ്ങളും വെള്ളവും വലിച്ചെടുക്കുന്നത് തടയും. വാഴയിലകളുടെ അറ്റത്ത് കരിച്ചില്‍ ബാധിക്കുന്നതും മഞ്ഞനിറം പടരുന്നതുമാണ് ലക്ഷണങ്ങള്‍. ഇത് കാരണം വാഴകളുടെ വളര്‍ച്ച മുരടിക്കുകയും കുലകള്‍ ശോഷിക്കുകയും ചെയ്യും.
വാണിജ്യാടിസ്ഥാനില്‍ വാഴക്കൃഷി നടത്തുന്നവര്‍ നിമാവിരകള്‍ ഉള്‍പ്പെടെയുള്ള കീടങ്ങളെ നശിപ്പിക്കാന്‍ 'ഫ്യൂറഡാന്‍' എന്ന മാരക വിഷമാണുപയോഗിച്ചിരുന്നത്. ഇത് നിരോധിച്ചതോടെ 'കാര്‍ടാപ്പ്' എന്ന പൊടിരൂപത്തിലുള്ളതും 'കാര്‍ബോസള്‍ഫാന്‍' എന്ന ദ്രവരൂപത്തിലുള്ളതുമായ കീടനാശിനിയാണിപ്പോള്‍ ഉപയോഗിക്കുന്നത്.
"
https://www.facebook.com/Malayalivartha