കനത്ത മഴ... കുരുമുളക് കര്‍ഷകര്‍ക്ക് കനത്ത പ്രഹരം...
കനത്ത മഴ... കുരുമുളക് കര്‍ഷകര്‍ക്ക് കനത്ത പ്രഹരം... തുടര്‍ച്ചയായ വെയിലിനുശേഷം ഉണ്ടായ മഴയില്‍ കുരുമുളക് തിരി തണ്ടില്‍ നിന്നു പൊഴിഞ്ഞുപോകുന്നത് വ്യാപകമായതാണ് കര്‍ഷകര്‍ക്ക് ദുരിതമായത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നല്ല ഉല്‍പാദനം പ്രതീക്ഷിച്ചിരിക്കെയാണ് കുരുമുളക് പൊഴിയാന്‍ തുടങ്ങിയത്. ഇതര കാര്‍ഷികോല്‍പന്നങ്ങളെ അപേക്ഷിച്ച് കുരുമുളകിന് ന്യായവില ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും വീണ്ടും കുരുമുളക് വേര് പിടിപ്പിച്ചിരുന്നു.
കറുത്ത പൊന്ന് മാത്രമായിരുന്നു ആദ്യകാലത്ത് മലയോരത്തെ പ്രധാന കൃഷി. ദ്രുതവാട്ടവും വേര് രോഗവും മൂലം കുരുമുളക് പൂര്‍ണമായും നശിച്ചപ്പോഴാണ് റബറിനും ഇതര കൃഷികള്‍ക്കും മലയോരം വഴിമാറിയത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കൃഷിചെയ്തവര്‍ക്കാണ് ഏറെ കഷ്ടം.
ലക്ഷക്കണക്കിന് രൂപയുടെ കുരുമുളകാണ് പകുതി മൂപ്പുപോലുമാകാതെ നശിച്ചത്. മഴ നീണ്ടുനിന്നാല്‍ അവശേഷിക്കുന്നത് കൂടി പൊഴിയാനാണ് സാധ്യത. കുരുമുളക് കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
https://www.facebook.com/Malayalivartha