ഡ്രാഗണ്‍ ചെടിയെ എങ്ങനെ പരിപാലിക്കാം....
ഡ്രാഗണ്‍ ചെടിയെ എങ്ങനെ പരിപാലിക്കാമെന്നു നോക്കാം..ഡ്രാഗണ്‍ചെടി നടാന്‍ ഏറ്റവും നല്ല കാലം ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍. പൂവിടലും വിളവെടുപ്പും പൂര്‍ത്തിയാകുന്ന ഇക്കാലത്ത് പ്രൂണിങ് നടത്തുമ്പോള്‍ മുറിച്ചു മാറ്റുന്ന തണ്ടുകള്‍ നേരിട്ടു നട്ടാല്‍ മതി.
വേനലില്‍ നനച്ചു നന്നായി പരിപാലിച്ചാല്‍ അടുത്ത സീസണില്‍തന്നെ കായ്ക്കാം. മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടെങ്കില്‍ മറ്റു മാസങ്ങളിലും നടാം. എന്നാല്‍ ശക്തമായ മഴക്കാലം ഒഴിവാക്കുന്നത് നന്ന്. കള്ളിമുള്‍ച്ചെടിയുടെ വര്‍ഗത്തില്‍ പെടുന്നതിനാല്‍ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ.
ഉഷ്ണമേഖലാപ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഡ്രാഗണ്‍ ഫ്രൂട്ട് നന്നായി വളരും. അതിനാല്‍ തൂണുകള്‍ തമ്മില്‍ കുറഞ്ഞത് 3 മീറ്റര്‍ അകലം നല്‍കാം.
ഇടയകലം 11 അടി ഃ 8 അടിയായി ക്രമീകരിച്ചാല്‍ ഏക്കറില്‍ ഏകദേശം 490 ചെടി നടാം. തൂണിന് 7 അടി ഉയരം നല്‍കണം ഇതില്‍ 1.52 അടിയോളം മണ്ണിനടിയിലും ബാക്കി മുകളിലുമായിരിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലത്താവണം തൈ നടേണ്ടത്. ചെടിയുടെ ചുവട്ടില്‍ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കണം. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ചുവട് ഉയര്‍ത്തിയശേഷമാവണം നടേണ്ടത്.
നന നല്‍കിയില്ലെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് നിലനില്‍ക്കും. എന്നാല്‍ വേണ്ടത്ര നനയുണ്ടെങ്കിലേ ഡ്രാഗണ്‍ ശരിയായി വളരുകയുള്ളൂ. വിശേഷിച്ച് തുടക്കകാലത്ത് വേനലിലെങ്കിലും നന വേണ്ടിവരും.
വലിയ തോതിലല്ലെങ്കിലും തുള്ളിനനയിലൂടെ വെള്ളം നല്‍കുന്നത് വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഉചിതമാണ്. വലുതായ ശേഷവും വേനല്‍ക്കാലത്തെ നന തുടരുന്നതാണ് ഉത്തമം. എങ്കിലേ ശരിയായ വളര്‍ച്ച ഉറപ്പാക്കാനാകൂ.
"
https://www.facebook.com/Malayalivartha