ഒരു മരത്തില്‍ ആയിരം ഓറഞ്ചുകള്‍
നാട്ടിലെ കടകളിലെല്ലാം തുച്ഛമായ വിലയ്ക്ക് ഓറഞ്ച് വിറ്റഴിക്കുമ്പോള്‍ ഇടുക്കി മുട്ടം ചന്ദ്രന്‍കുന്നേല്‍ വീട്ടിലെ ഏക ഓറഞ്ച് മരത്തിലും ഇത്തവണ നൂറുമേനി വിളവാണ്. വീടിന്റെ പിന്നാമ്പുറത്ത് ഇടംപിടിച്ച മരത്തില്‍ ആയിരം ഓറഞ്ചുകളാണ് ഇത്തവണ കായ്ച്ചത്.
ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രന്‍കുന്നേല്‍ വീട്ടിലെ പിന്നാമ്പുറത്ത് ഓറഞ്ചിന്റെ വിത്ത് പാകുന്നത്്. തോട്ടം നിറഞ്ഞു നില്‍ക്കുന്ന ഫലവൃക്ഷ കൂട്ടത്തിനിടയില്‍ അധികപറ്റാകുമോ എന്നായിരുന്നു വീട്ടുകാരുടെ ആദ്യ ചിന്ത. എന്നാല്‍ ഏഴ് വര്‍ഷം പിന്നിടും മുമ്പ് വരാനിരിക്കുന്ന ഓറഞ്ച് സമൃദ്ധിയുടെ സാമ്പിള്‍ വിടര്‍ന്നു. പിന്നിടിങ്ങോട്ട് ഓരോ വര്‍ഷവും മരത്തില്‍ നൂറുകണക്കിന് ഓറഞ്ചുകള്‍ വന്നു പിറന്നു. ഇത്തവണ കൊമ്പുകള്‍ ഒടിഞ്ഞു തൂങ്ങുന്നവിധത്തില്‍ നൂറുമേനിയായി വിളവ്.
പച്ച നിറം കണ്ട് തെറ്റി ധരിക്കേണ്ട. പുളികൊണ്ട് കണ്ണ് ചിമ്മുന്ന സാധാരണ ഓറഞ്ചല്ല. വലിയ അല്ലികള്‍ക്കുള്ളില്‍ വലിയ മധുരം ഒളിപ്പിച്ച കിടിലന്‍ ഓറഞ്ച്. നൂറു രൂപയ്ക്ക് നാല് കിലോ ഓറഞ്ച് വരെ നല്‍കി നാടെങ്ങും നടക്കുന്ന വിപ്ലവം അങ്ങനെ ചന്ദ്രന്‍കുന്നേല്‍ തറവാട്ടു മുറ്റത്തും എത്തി. ഓറഞ്ച് സമൃദ്ധി മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ഗ്രാഫ്റ്റ്‌ചെയ്തും ബഡ്ഡ് ചെയ്തും പുതിയ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള തിരക്കിലാണ് ചന്ദ്രന്‍കുന്നേല്‍ വീട്ടുകാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha