സുഖനിദ്ര നല്‍കുന്ന അലങ്കാരച്ചെടികള്‍
ഉറക്കക്കുറവ്, ടെന്‍ഷന്‍, സ്‌ട്രെസ് ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്‌നങ്ങളാണ്. ഏറെ സമര്‍ദ്ദം അനുഭവിക്കുന്ന യുവാക്കള്‍ക്കാണ് കൂടുതലായും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്. സ്‌ട്രെസും ടെന്‍ഷനും കൂടുന്നത് ഉറക്കക്കുറവ് എന്ന പ്രശ്‌നത്തിന് കാരണമാകുന്നു. ഇത് പിന്നീട് മൈഗ്രേയ്‌നും മറ്റുമായി മാറുകയും ചെയ്യും. വളരെ റിലാക്‌സ് ചെയ്ത് എല്ലാ ടെന്‍ഷനുകളും മറന്ന് സുഖമായി ഉറങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിനായി ഉറക്കഗുളികകളെ ആശ്രയിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കും.
ഉറക്കക്കുറവിനെ പരിഹരിച്ച് സുഖനിദ്രനല്‍കി മനസിനെ റിലാക്‌സ് ചെയ്യിക്കാന്‍ ചില ചെടികള്‍ക്കു കഴിയുെയും. ഈ ചെടികള്‍ സ്ഫടിക പാത്രത്തിലോ, ചട്ടിയിലോ വെച്ച് നിങ്ങളുടെ കിടപ്പുമുറിയില്‍ അലങ്കാരമായി വെച്ചാല്‍ മതിയാകും. കിടപ്പുമുറിയില്‍ സുഗന്ധം നല്‍കി ഉന്മേഷദായകമായി മാറുന്ന ഈ ചെടികള്‍ നല്ല ഉറക്കവും പ്രദാനം ചെയ്യും. അങ്ങനെയുള്ള മൂന്ന് ചെടികളെ പരിചയപ്പെടാം.
കറ്റാര്‍ വാഴ
ഏറെ ഔഷധഗുണമുള്ള കറ്റാര്‍വാഴയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാന്‍ ഏറ്റവും കഴിവുള്ള സസ്യമായി നാസ തിരഞ്ഞെടുത്ത ചെടിയാണ് കറ്റാര്‍വാഴ. രാത്രിയില്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന സസ്യമാണ് കറ്റാര്‍വാഴ. അതുകൊണ്ടു തന്നെ കറ്റാര്‍ വാഴ കിടപ്പുമുറിയില്‍ വെച്ചാല്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ മാറ്റി ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ പ്രദാനം ചെയ്യും. സുഖനിദ്രയ്ക്ക് ഇതില്‍പ്പരം ഉചിതമായ മറ്റൊരു വഴിയില്ല.
ഇംഗ്ലീഷ് ഐവി പ്ലാന്റ്
അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ മികച്ചതായി നാസ തിരഞ്ഞെടുത്ത മറ്റൊരു സസ്യമാണ് ഇംഗ്ലീഷ് ഐവി പ്ലാന്റ്. മണ്ണില്ലാതെയും വളര്‍ത്താം എന്നതുകൊണ്ടു തന്നെ കിടപ്പുമുറിയിലോ ഭക്ഷണമുറിയിലോ ഈ സസ്യം അലങ്കാരസസ്യമായി വെയ്ക്കാവുന്നതാണ്. നീണ്ട സ്ഫടിക കുപ്പിയില്‍ പകുതി വെള്ളം നിറച്ച് ഇംഗ്ലീഷ് ഐവി പ്ലാന്റിന്റെ വേര് ഇതിലേക്ക് ഇറയ്ക്കി വെയ്ക്കുക മാത്രമേ വേണ്ടു. സ്ഫടിക പാത്രത്തില്‍ മണല്‍ നിറച്ചും ഈ സസ്യം വളര്‍ത്താവുന്നതാണ്. ഹൈഡ്രിക ഹെലിക്‌സ് എന്നാണ് ഇംഗ്ലീഷ് ഐവി പ്ലാന്റിന്റെ മറ്റൊരു പേര്. ഫ്‌ളാറ്റുകളില്‍ അലങ്കാര ചെടിയായി പലപ്പോഴും കാണാറുള്ളതാണ് ഈ സസ്യം.
ഗാര്‍ഡീനിയ
ഇനി മനോഹരമായ വെള്ളപ്പൂക്കളും സുഗന്ധവും ലഭിക്കുന്ന ചെടി വേണമെങ്കില്‍ അതിനായി ഗാര്‍ഡീനിയ പ്ലാന്റിനെ തിരഞ്ഞെടുക്കാം. സംസ്‌കൃതത്തില്‍ സോമനാദികായം എന്നാണ് പേര്. മലയാളത്തില്‍ ഗന്ധരാജന്‍ എന്നും പറയും. ഇന്ത്യയില്‍ മിക്കയിടത്തും കാണുന്നതാണ് ഈ ചെടി. ചെറിയ മരമായി വരെ വളര്‍ന്ന് പന്തലിക്കും. ഔഷധസസ്യമായതിനാല്‍ ആയുര്‍വേദത്തില്‍ ഇതിന് വലിയ സ്ഥാനമുണ്ട്്. ഏത് തരം ഉറക്കപ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ ഈ ഈ ചെടിക്ക് കഴിയും. പൂവിന്റെ സുഗന്ധം ഏത് സുഗന്ധവസ്തുക്കളെയും വെല്ലുന്നതാണ്. തലച്ചോറിനെയും ശരീരത്തെയും റിലാക്‌സ് ചെയ്യിക്കാന്‍ ഇതിന്റെ സുഗന്ധത്തിന് കഴിയുമെന്ന് പറയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha