വേനലില്‍ വിളയിക്കാം തണ്ണിമത്തന്‍....
തണ്ണിമത്തന്‍ മലയാളികളുടെ ഇഷ്ടഫലങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ജന്മദേശം ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. കേരളത്തിലും തണ്ണിമത്തന്‍ കൃഷി വ്യാപകമായിത്തുടങ്ങിയിരിക്കുന്നു.
പൊതുവില്‍ വേനല്‍ക്കാലമാണ് തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യം. സൂര്യപ്രകാശമുള്ളതും മണല്‍ കലര്‍ന്നതും നീര്‍വാര്‍ച്ചയുള്ളതുമായ പിഎച്ച് 6 മുതല്‍ ഏഴരവരെയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് നല്ലത്.
വിത്തില്ലാത്തതും കാമ്പിന് നല്ല മധുരമുള്ളതും നല്ല ചുവപ്പ് നിറവുമുള്ളതുമായ സങ്കരയിനമാണ് പൂസ ബദാന. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കുരുവില്ലാത്ത രണ്ടിനങ്ങളാണ് സ്വര്‍ണയും ശോണിമയും.
നവംബര്‍-ഡിസംബര്‍ മാസത്തിലും ജനുവരി ഫെബ്രുവരി മാസത്തിലും കൃഷി ചെയ്യാം. നല്ല വേനലില്‍ വിളയുന്ന തണ്ണിമത്തനാണ് ഗുണമേന്മയേറുന്നത്. വരികള്‍ തമ്മില്‍ മൂന്ന് മീറ്ററും കുഴികള്‍ തമ്മില്‍ രണ്ട് മീറ്ററും അകലം നല്‍കണം. കാലിവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടി നാലഞ്ച് വിത്തുകള്‍ എന്ന തോതില്‍ നട്ട് നന കൊടുക്കണം.
ചെടി വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ തൈകള്‍ കുഴിയില്‍ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുമാറ്റാം. ഇടയിളക്കല്‍, മണ്ണ് കൂനകൂട്ടി കൊടുക്കല്‍, പടരാനായി മണ്ണില്‍ പുതയിടല്‍, ജലസേചനം, വളപ്രയോഗം തുടങ്ങിയവ യഥാസമയം ചെയ്തുകൊടുക്കണം.
പൂവിട്ട് കായ് പിടിക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നിടവിട്ട ദിവസം നന കൊടുക്കണം. വിളവെടുപ്പിനോട് അടുക്കുമ്പോള്‍ നന കുറയ്ക്കണം. പൂവ് വിരിഞ്ഞ് 30 -- 40 ദിവസത്തിനകം കായ വിളവെടുപ്പിന് പാകമാവും. ചുറ്റുവള്ളികള്‍ വാടുന്നതും നിലം തൊട്ടു കിടക്കുന്ന കായയുടെ നിറം ഇളം മഞ്ഞയായി മാറുന്നതും കായയില്‍ തട്ടി നോക്കുമ്പോള്‍ പതുപതുത്ത ശബ്ദം കേള്‍ക്കുന്നതും പാകമായതിന്റെ ലക്ഷണങ്ങളാണ്.
"
https://www.facebook.com/Malayalivartha