ഗുണമേന്‍മയുളള വിത്തുകള്‍ തെരഞ്ഞെടുത്ത് സലാഡ് വെള്ളരി കൃഷി ചെയ്യാം
ഗുണമേന്‍മയുളള വിത്തുകള്‍ തെരഞ്ഞെടുത്ത് സലാഡ് വെള്ളരി കൃഷി ചെയ്യാം. ശീതള്‍, സ്വര്‍ണ, പൂര്‍ണ തുടങ്ങിയ ഇനത്തില്‍പ്പെട്ട സലാഡ് വെളളരിയുടെ വിത്തുകള്‍ ഗുണമേന്‍മയുളളതാണ്.
നല്ല രീതിയില്‍ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലമായിരിക്കണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മത്സ്യത്തിന്റെ അവശിഷ്ടങ്ങളാണ് കൃഷിക്ക് അനുയോജ്യം. കാരണം കടല്‍ മത്സ്യങ്ങളിലും കായല്‍ മത്സ്യങ്ങളിലും അനേകം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ഇങ്ങനെ ലഭിക്കുന്ന അവശിഷ്ടങ്ങളും ചാണകപൊടിയും മണ്ണും കുറഞ്ഞത് പത്ത് ദിവസമെങ്കിലും യോജിപ്പിച്ച് വയ്ക്കുക. വിത്തുകള്‍ നടുന്നതിന് എടുത്തിരിക്കുന്ന കുഴികളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഇട്ടുകൊടുക്കുക.
ശേഷം വിത്തുകള്‍ നടുക. ആവശ്യത്തിന് വെളളമൊഴിച്ച് കൊടുക്കാന്‍ മറക്കരുത്. രണ്ടാഴ്ചയ്ക്ക് ശേഷമേ തൈകളില്‍ വളപ്രയോഗം നടത്താവൂ.ഏഅതേസമയം കുമ്മായം, എല്ലുപൊടി, ചകിരിച്ചോറ്, തുടങ്ങിയവ തുല്യ അളവില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ശേഷം തൈകളുടെ ചുവട്ടിലായി മിശ്രിതം ഇടുക. അവശ്യത്തിന് വെളളമൊഴിക്കാനും മറക്കരുത്.
ഈ പ്രയോഗം ഇടയ്ക്കിടയ്ക്ക് ചെയ്ത് കൊടുക്കുകയാണെങ്കില്‍ ഉത്തമം. മൂന്ന് മുതല്‍ നാല് മാസത്തിനുളളില്‍ സലാഡ് വെളളരിക്ക വിളവെടുക്കാന്‍ കഴിയും.
"
https://www.facebook.com/Malayalivartha