ആര്യവേപ്പിന്റെ ഗുണങ്ങള്‍
ഇലയും കായും തണ്ടുമെല്ലാം ഔഷധഗുണങ്ങളുള്ള സസ്യമാണ് ആര്യവേപ്പ്. ആയുര്‍വേദത്തില്‍ പ്രഥമ സ്ഥാനമാണ് ഈ ഔഷധ സസ്യത്തിന്. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതിനാല്‍ വീടിന് സമീപം ആര്യവേപ്പ് വെച്ചുപിടിപ്പിക്കുന്നത് ഏറ്റവും ഗുണകരമാണ്. വീട്ടില്‍ ഒരു ആര്യവേപ്പുണ്ടെങ്കില്‍ നമുക്ക് തന്നെ നിത്യവും ഉപയോഗിക്കാവുന്നതാണ് ഈ ഔഷധം.
ആര്യവേപ്പിന്റെ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും. മുഖത്തെ കറുത്തപാടുകളും മറ്റും മാറ്റുന്നതിന് നല്ലതാണിത്. മുഖത്തിന്റെ ഓജസും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് വേപ്പിലയിട്ട വെള്ളം ഉപയോഗിച്ച് ആവി പിടിച്ചാല്‍ മതിയാകും. താരനും മുടികൊഴിച്ചിലും മാറ്റാന്‍ വേപ്പിലയിട്ട തിളപ്പിച്ച വെള്ളത്തില്‍ തലകഴുകിയാല്‍ മതി. തലയൊട്ടിയിലെ ചൊറിച്ചിലിന് വേപ്പില അരച്ചു പുരട്ടിയാല്‍ മതി. വേപ്പെണ്ണ മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കും. വേപ്പിന്റെ ഇളം തണ്ടുകൊണ്ട് പല്ലു തേയ്ക്കുന്നത് മോണ രോഗങ്ങളെ തടയും.
ഏറ്റവും പ്രധാനം വേപ്പിന്റെ കഷായം കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുമെന്നതാണ്. രക്തസംബന്ധമായ സകല പ്രശ്‌നങ്ങള്‍ക്കും വേപ്പിന്‍ കഷായം ഒരു ഉത്തമ പരിഹാരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha