സംരക്ഷിക്കാം മണ്ണിനെ.... ഇന്ന് ലോക മണ്ണ് ദിനം
ഒരു പുതപ്പുപോലെ മണ്ണ് ഭൂമിയെ സംരക്ഷിക്കുന്നു. ആരോഗ്യകരമായ നിലനില്‍പ്പിന് മണ്ണും വായുവും വെള്ളവും അത്യാവശ്യ ഘടകമാണ്. ചെടികള്‍ക്ക് വളരാന്‍, ര്‍ഷകന് വിളവ് ലഭിക്കാന്‍ വേണ്ടി എല്ലാത്തിനും മണ്ണ് അനിവാര്യമാണ്.
ഒരു പുതപ്പുപോലെ മണ്ണ് ഭൂമിയെ സംരക്ഷിക്കുന്നു. മനുഷ്യനും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും വേണ്ട ഭക്ഷണമൊരുക്കുന്നു. എന്നാല്‍ ഇന്ന് മനുഷ്യനാല്‍ തന്നെ ആ മണ്ണ് വലിയ ഭീഷണി നേരിടുന്നു. വേണ്ടതെല്ലാം തരുന്ന മണ്ണിനെ എത്രത്തോളം നമ്മള്‍ സംരക്ഷിക്കുന്നുണ്ട്?
ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബാധവാന്മാരാക്കുന്നതിനും എല്ലാ വര്‍ഷവും ഡിസംബര്‍ 5 ന് ലോക മണ്ണ് ദിനം ആചരിക്കുന്നു.
മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോയില്‍ സയന്‍സസ് ശുപാര്‍ശ ചെയ്തു. തായ്‌ലന്‍ഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാര്‍ഷിക സംഘടന ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു.
ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ 2013 ജൂണില്‍ കൂടിയ കോണ്‍ഫറന്‍സ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2014 ഡിസംബര്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഈ ദിനം ആചരിച്ചു വരുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം ചിലയിടങ്ങളില്‍ ഭൂമിക്കടിയിലെ ലവണത്വം കൂടുതലുള്ള ജലം മേല്‍മണ്ണില്‍ കലരാം, മണ്ണിന്റെ ഘടന, വെള്ളപ്പൊക്കം, വരള്‍ച്ച, കാറ്റ്, കാലാവസ്ഥയിലെ മറ്റു പ്രത്യേകതകള്‍ തുടങ്ങിയവയും മണ്ണിലെ സ്വാഭാവിക ലവണത്വത്തിനു (ടമഹശിശ്യേ) കാരണമാകാം. അശാസ്ത്രീയമായ ജലസേചന സംവിധാനം, രാസവളങ്ങളുടെ അമിതമായ ഉപയോഗം, ജലമലിനീകരണം, വ്യാവസായികമാലിന്യങ്ങളുടെ പുറന്തള്ളല്‍ തുടങ്ങി മണ്ണിന്റെ ഉല്‍പാദനക്ഷമത നശിപ്പിക്കുന്ന മനുഷ്യജന്യമായ കാരണങ്ങള്‍ ഏറെയാണ്. ആയതിനാല്‍ ആരോഗ്യമുള്ള മണ്ണിന്റെയും മണ്ണിന്റെ സുസ്ഥിര പരിപാലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുകയാണ ്ഈ ദിനാചരണത്തിന്റെ ലക്ഷ്യം. " =
https://www.facebook.com/Malayalivartha